ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് ഒരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. അതായത് ആളുകളിൽ പ്രധാനമായിട്ടും കണ്ടുവരുന്ന ഹൃദ്രോഗങ്ങളെ കുറിച്ച് തന്നെയാണ് ഇന്ന് സംസാരിക്കുന്നത്.. ഇത് വളരെ പ്രധാനപ്പെട്ടതും അതുപോലെതന്നെ കൂടുതൽ കോംപ്ലിക്കേറ്റഡുമായി ഒരു പ്രശ്നമാണെന്ന് എല്ലാവർക്കും അറിയാവുന്ന കാര്യം തന്നെയാണ്.. ആദ്യം തന്നെ നമുക്ക് ഇത് എന്തുകൊണ്ടാണ് വരുന്നത് എന്നതിനെക്കുറിച്ച് നോക്കാം.. പലപ്പോഴും പലതരത്തിലുള്ള ഹൃദ്രോഗങ്ങൾ നമുക്ക് വരാറുണ്ട് എങ്കിലും കൊറോണറി ഹൃദ്രോഗങ്ങൾ ആണ് മനുഷ്യരിൽ ഏറ്റവും കൂടുതൽ മരണ സാധ്യതകൾ കൂട്ടുന്ന ഒരു രോഗം..
ഇത് ഉണ്ടാകുന്നത് എങ്ങനെയാണ് എന്ന് ചോദിച്ചാൽ നമ്മുടെ ഹൃദയത്തിലേക്ക് രക്തം എത്തിക്കുന്ന ചെറിയ കൊറോണറി കുഴലുകളിൽ അടവ് അല്ലെങ്കിൽ ബ്ലോക്ക് സംഭവിക്കുമ്പോഴാണ് നമുക്ക് ഈ അസുഖം വരുന്നത്.. ഇങ്ങനെ അടഞ്ഞുപോകുമ്പോൾ നമ്മൾ രക്തക്കുഴലുകളിൽ ബ്ലോക്ക് സംഭവിച്ചു എന്ന് പറയും..
ഈ രോഗം ഇനി പെട്ടെന്നാണോ ഉണ്ടാവുന്നത് എന്ന് ചോദിച്ചാൽ അങ്ങനെയല്ല.. ഇത് വർഷങ്ങളായിട്ട് ഉണ്ടാകുന്ന ഒരു രോഗം തന്നെയാണ്.. ഈ രക്തക്കുഴലുകളിൽ ചെറുതായി ബ്ലോക്കുകൾ വന്ന് അത് പതിയെ ചുരുങ്ങി വരികയും അവിടെ പുതിയതായിട്ട് ഒരു രക്തക്കട്ടകൾ രൂപപ്പെടുകയും പിന്നീട് അതിലൂടെ രക്തം ഒഴുകാത്ത ഒരു അവസ്ഥയൊക്കെ വരുമ്പോൾ ഹൃദയമെടുപ്പ് കുറയുകയും അല്ലെങ്കിൽ കൂടുകയോ ചെയ്യുന്നതുകൊണ്ടാണ് പെട്ടെന്ന് ഒരു ഹൃദ്രോഗം ഉണ്ടാവുന്നത്..
ഇനി ഇങ്ങനെയുണ്ടാകുന്നതിനുള്ള കാരണങ്ങളെക്കുറിച്ച് ചോദിക്കുകയാണെങ്കിൽ നമുക്ക് പെട്ടെന്ന് രക്ത സമ്മർദ്ദം ഉണ്ടാവുകയാണെങ്കിൽ വരാം.. അതുപോലെതന്നെ മറ്റൊരു പ്രധാനപ്പെട്ട കാരണമാണ് പ്രമേഹം അഥവാ ഡയബറ്റീസ് എന്ന് പറയുന്നത്.. അതുമാത്രമല്ല രക്തത്തിൽ കൂടുതൽ കൊഴുപ്പ് വർദ്ധിക്കുന്ന ഒരു സാഹചര്യത്തിലും ഈ രോഗം വരാൻ സാധ്യത കൂടുതലാണ്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….