ഇന്ന് നമ്മൾ ചർച്ച ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. ഇന്ന് നമ്മുടെ കേരളത്തെ എടുത്തു കഴിഞ്ഞാൽ ജീവിതശൈലി രോഗങ്ങൾ ഒരുപാട് കണ്ടുവരുന്ന ഒരു മേഖല തന്നെയാണ്.. ഇന്ത്യയിലെ തന്നെ ഏറ്റവും കൂടുതൽ പ്രമേഹ രോഗികൾ കണ്ടുവരുന്ന ഒരു സംസ്ഥാനം നമ്മുടെ കേരളം തന്നെയാണ്.. ഈ ലൈഫ് സ്റ്റൈൽ ഡിസീസസ് കാരണം ആളുകൾ വളരെയധികം ബുദ്ധിമുട്ടുകളാണ് അനുഭവിക്കുന്നത് നമുക്ക് അതിൻറെ പേര് പോലെ തന്നെ അറിയാം ലൈഫ് സ്റ്റൈൽ അതായത് നമ്മുടെ ജീവിതശൈലിയിലുള്ള അപാകതകൾ അതുപോലെതന്നെ ഭക്ഷണരീതിയിലുള്ള മാറ്റങ്ങളും കൊണ്ട് തന്നെയാണ് നമുക്ക് ഇത്തരം അസുഖങ്ങളൊക്കെ വരുന്നത്..
പ്രമേഹം മാത്രമല്ല ഹൈ ബ്ലഡ് പ്രഷർ അതുപോലെ കൊളസ്ട്രോൾ അതുപോലെതന്നെ തൈറോയ്ഡ് പ്രശ്നങ്ങൾ വെരിക്കോസ് വെയിൻ അതുപോലെതന്നെ ഒബിസിറ്റി തുടങ്ങിയ ധാരാളം രോഗങ്ങൾ ഇന്ന് ആളുകളിലെ ജീവിതശൈലിയിലുള്ള അപാകതകൾ കാരണം കണ്ടുവരുന്നുണ്ട്..
അതുപോലെതന്നെ കേരളത്തിലെ ആളുകളാണ് ഏറ്റവും കൂടുതൽ മരുന്നുകൾ കഴിക്കുന്ന ആളുകളും അതായത് അവരുടെ വരുമാനത്തിലെ നല്ലൊരു പങ്കും ഈ മരുന്നുകൾ വാങ്ങിക്കാനായിട്ട് ആളുകൾ ചെലവാക്കുന്നുണ്ട്.. ആളുകൾക്ക് ജീവിതശൈലി ക്രമീകരിക്കുന്നതിനേക്കാൾ അല്ലെങ്കിൽ ഭക്ഷണരീതിയിൽ നിയന്ത്രണം കൊണ്ടുവരുന്നതിനേക്കാൾ ഇഷ്ടപ്പെടുന്നത് അല്ലെങ്കിൽ സ്വീകരിക്കുന്നത് മരുന്നു കഴിക്കാൻ തന്നെയാണ്..
പൊതുവേ കേരളത്തിലെ ആളുകളെ എടുത്താൽ എളുപ്പപ്പണി സ്വീകരിക്കുന്ന ആളുകൾ തന്നെയാണ്.. അതുപോലെതന്നെ മടിയന്മാരും അതുകൊണ്ട് തന്നെ നമുക്ക് ഭക്ഷണത്തിൽ അല്ലെങ്കിൽ നമ്മുടെ ജീവിതശൈലി ശ്രദ്ധിക്കാൻ ആർക്കും സമയമില്ല താല്പര്യമില്ല.. അതുകൊണ്ടുതന്നെ എളുപ്പ പണി നോക്കുമ്പോൾ ഈസി ആയിട്ട് രാവിലെ ഒരു മരുന്ന് കഴിച്ചാൽ ഇഷ്ടമുള്ള ഭക്ഷണം എല്ലാം കഴിക്കാം എന്നുള്ള ചിന്തയാണ് ആളുകൾക്കുള്ളത്.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക….
https://www.youtube.com/watch?v=LcPHKmCZzEU