ഇന്ന് നമ്മൾ ചർച്ച ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. ഉറങ്ങുന്നതിനു മുൻപ് നമ്മുടെ മനസ്സിന്റെ ഭാരം എല്ലാം ഇറക്കി വെച്ചിട്ട് ഉറങ്ങണം എന്നാണ് പറയാറുള്ളത്.. പക്ഷേ നമുക്ക് മനസ്സിൻറെ ഭാരം മാത്രമല്ല ശരീരത്തിൻറെ ഭാരവും നമ്മൾ ഇറക്കി വയ്ക്കുന്നത് വളരെ വളരെ നല്ലതാണ്.. അടുത്ത ദിവസത്തെ ദിവസം നല്ല ഊർജ്ജസ്വലതയോടെ കൂടി നല്ല പ്രോഡക്റ്റീവ് ആയിട്ടും അതുപോലെ നല്ല ക്രിയേറ്റീവ് ആയിട്ടും നമുക്ക് ചെയ്യാൻ സാധിക്കണമെങ്കിൽ നല്ല ഒരു ഉറക്കം ശരീരത്തിന് വളരെയധികം ആവശ്യമാണ്..
ആ ഒരു സമയത്ത് നടുവ് വേദന അല്ലെങ്കിൽ ഏതെങ്കിലും രീതിയിൽ ഉള്ള ഒരു സ്ട്രസ്സ് മാനസിക സമ്മർദ്ദം തുടങ്ങിയവ നിങ്ങളുടെ ഉറക്കത്തിന് അലട്ടുക മാത്രമല്ല അത് നിങ്ങളുടെ ശരീരത്തെ ഒരുപാട് ബാധിക്കുകയും ചെയ്യുന്നു.. ഇന്ന് നമുക്ക് പ്രധാനമായിട്ടും രണ്ട് കാര്യങ്ങൾ പഠിക്കാം അതിൽ ഒന്നാമത്തേത് ബ്രീത്തിങ് എക്സസൈസ് ബിഫോർ സ്ലീപ് അതുകൂടാതെ ബെഡ് സ്ട്രക്ചേഴ്സ് ബിഫോർ സ്ലീപ്..
ഈ രണ്ടു കാര്യങ്ങളിൽ ആദ്യത്തെ ബ്രീത്തിങ് എക്സർസൈസ് അത് വളരെ ഈസി ആയിട്ടുള്ള അതായത് നമ്മുടെ ഒരുപാട് ആളുകൾ ഉറങ്ങുന്നതിനു മുൻപുള്ള ഒരു പ്രശ്നമാണ് കൂർക്കം വലി എന്നുള്ളത്.. ഇതു വരുന്നത് എന്തുകൊണ്ടാണെന്ന് വെച്ചാൽ നേസൽ പാസ്സേജ് ബ്ലോക്ക് ആയതുകൊണ്ടാണ്.. അതുമാത്രമല്ല നമ്മുടെ തൊണ്ട അതുപോലെ ഈ പാസ്സേജിൽ ഉള്ള ബ്ലോക്കുകളും കൊണ്ടോ അല്ലെങ്കിൽ അതിൽ ഒരുപാട് കാരണങ്ങളുണ്ട്..
മൂക്ക് ബ്ലോക്ക് ആയി കഴിഞ്ഞാൽ നമുക്ക് കിടന്ന് ഉറങ്ങാൻ കഴിയില്ല അതുകൊണ്ട് തന്നെ അത് പരിഹരിക്കാനുള്ള ബ്രീത്തിങ് എക്സസൈസ് നമുക്ക് മനസ്സിലാക്കാം.. നമ്മുടെ രണ്ടു വിരലുകൾ കൊണ്ട് ആദ്യം വലതുഭാഗത്തിലെ ദ്വാരത്തിലൂടെ ശ്വാസം നല്ലപോലെ വലിച്ചെടുക്കുക അതിനുശേഷം അത് നേക്കാൾ ഇരട്ടി സമയം ശ്വാസം വിടുക.. അതുപോലെതന്നെ ഇടതുഭാഗത്തും ഇതുപോലെ തന്നെ ചെയ്യുക.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….