ഇത്തരം കാര്യങ്ങൾ ശ്രദ്ധിക്കുകയാണെങ്കിൽ മുടികൊഴിച്ചിൽ ഈസിയായി പരിഹരിക്കുകയും മുടികൊഴിച്ചിൽ വരാതെ പ്രതിരോധിക്കുകയും ചെയ്യാം…

ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. ഒരുപാട് ആളുകളെ ക്ലിനിക്കിലേക്ക് വന്നു പറയാറുള്ള ഒരു പ്രശ്നമാണ് ഡോക്ടർ വീടിൻറെ ഏതുഭാഗത്തു നോക്കിയാലും മുടിയാണ് അതുപോലെതന്നെ ചീർപ്പ് തലയിൽ വയ്ക്കാൻ പറ്റുന്നില്ല വല്ലാതെ ഊരി വരികയാണ് എന്നുള്ള രീതിയിൽ.

അതുകൊണ്ടുതന്നെ ഇന്ന് ഈ വീഡിയോയിലൂടെ നമ്മൾ ചർച്ച ചെയ്യാൻ പോകുന്നത് മുടികൊഴിച്ചിൽ ഉണ്ടാകുന്നതിന് പിന്നിലുള്ള പ്രധാനപ്പെട്ട കാരണങ്ങളെ കുറിച്ചും ഇത് നമുക്ക് എങ്ങനെ പരിഹരിക്കാം എന്നും ഇതിനായിട്ടുള്ള ട്രീറ്റ്മെന്റുകൾ എന്തൊക്കെയാണ് തുടങ്ങിയ കാര്യങ്ങളെക്കുറിച്ച് നമുക്ക് വിശദമായി മനസ്സിലാക്കാം.. നമ്മുടെ തലയിൽ ഏകദേശം ഒരു ലക്ഷത്തിനു മുകളിൽ മുടികളുണ്ട്.. അതിൽ നിന്ന് തന്നെ നമുക്ക് ഒരു ദിവസം 100 മുതൽ ഒരു 150 മുടി വരെ ദിവസവും കൊഴിഞ്ഞു പോകാവുന്നതാണ്..

ഇത്തരത്തിൽ മുടികൾ കൊഴിഞ്ഞുപോകുമ്പോൾ അതുപോലെതന്നെ ധാരാളം മുഴുവൻ പുതിയതായിട്ട് കിളിർത്ത് വരാറുണ്ട്.. എന്നാൽ നോർമൽ ആയിട്ട് പോകുന്നതിനേക്കാൾ കൂടുതൽ അതായത് 200 നു മുകളിലൊക്കെ മുടി വല്ലാതെ കുറയുകയാണ് എങ്കിൽ അത് നമ്മൾ തീർച്ചയായും ശ്രദ്ധിക്കണം മാത്രമല്ല ഉടനെ തന്നെ ട്രീറ്റ്മെന്റുകൾ എടുക്കുകയും വേണം..

ഇനി ഇത്തരത്തിൽ മുടികൊഴിച്ചാൽ ഉണ്ട് എന്നുള്ളത് എങ്ങനെ മനസ്സിലാക്കാം അതായത് നോർമൽ ഏതാണ് അബ്നോർമൽ ഏതാണെന്ന് പലർക്കും സംശയം വരാം.. അതായത് സ്ത്രീകളിൽ ആണെങ്കിൽ മുടി കെട്ടുമ്പോൾ ഒക്കെ മുടിയുടെ ഉള്ള് കുറയുന്നത് കാണാറുണ്ട്.. ഇങ്ങനെ കാണുമ്പോൾ നമുക്ക് മുടികൊഴിച്ചിൽ ഉണ്ട് എന്നുള്ളത് മനസ്സിലാക്കാൻ സാധിക്കും.. എന്നാൽ ഇത് പുരുഷന്മാരിൽ ആണെങ്കിൽ അവരുടെ നെറ്റി മുകളിലേക്ക് കയറി പോകുന്നത് കാണാറുണ്ട്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….