ശരീരത്തിൽ യൂറിക്കാസിഡ് അടിഞ്ഞുകൂടാതിരിക്കാൻ ഈ പറയുന്ന കാര്യങ്ങൾ ശ്രദ്ധിച്ചാൽ മതി…

ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. അതായത് യൂറിക്കാസിഡ് നെ കുറിച്ചാണ്.. നമുക്കെല്ലാവർക്കും അറിയാം ഇന്ന് ഒട്ടുമിക്ക ആളുകളുടെയും ശരീരത്തിൽ യൂറിക്കാസിഡ് വർദ്ധിച്ചത് കൊണ്ട് തന്നെ അതുമൂലം ഒരുപാട് പ്രശ്നങ്ങള്‍ അനുഭവിക്കുന്നവരാണ് ആളുകൾ..

പലപ്പോഴും നമ്മൾ ശരീരത്തിലെ പലതരം വേദനകൾ ആയിട്ട് അല്ലെങ്കിൽ ജോയിൻറ് പെയിൻ തുടങ്ങിയ പ്രശ്നങ്ങളായിട്ടൊക്കെ ഒരു ഡോക്ടറെ കാണാൻ പോയി കഴിഞ്ഞാൽ ഡോക്ടർ ആദ്യം ചെയ്യാൻ പറയുന്ന ടെസ്റ്റ് യൂറിക് ആസിഡ് പരിശോധിച്ചിട്ട് വരൂ എന്നുള്ളത് തന്നെ ആയിരിക്കും.. യൂറിക്കാസിഡ് ശരീരത്തിൽ വർദ്ധിക്കുന്നത് കൊണ്ട് ഇത്തരത്തിൽ വേദനകൾ മാത്രമല്ല ഉണ്ടാവുന്നത് അതിനു പിന്നിൽ ഒരുപാട് വസ്തുതകൾ ഒളിഞ്ഞിരിക്കുന്നുണ്ട് ഒരുപാട് അപകട സൂചനകളും ഉണ്ട് അതിനെക്കുറിച്ച് ഒക്കെ നമുക്ക് ഈ വീഡിയോയിലൂടെ വളരെ വിശദമായിത്തന്നെ മനസ്സിലാക്കാം..

നമുക്ക് ആദ്യം തന്നെ എന്താണ് യൂറിക് ആസിഡ് എന്നുള്ളത് മനസ്സിലാക്കാം.. നമ്മള് കൂടുതലായിട്ടും നോൺവെജ് അതായത് മത്സ്യം മാംസ്യങ്ങൾ അതുപോലെതന്നെ പരിപ്പ് വർഗ്ഗങ്ങൾ തുടങ്ങിയവയെല്ലാം ധാരാളം കഴിക്കുമ്പോൾ നമ്മുടെ രക്തത്തിൽ ഉണ്ടാവുന്ന ഒന്നാണ് യൂറിക്കാസിഡ് എന്ന് പറയുന്നത്.. സാധാരണ ഇത്തരത്തിൽ നമ്മുടെ ശരീരത്തിൽ യൂറിക്കാസിഡ് ഉണ്ടായിക്കഴിഞ്ഞാൽ അത് മൂത്രം അല്ലെങ്കിൽ മലത്തിൽ കൂടെ ശരീരം പുറന്തള്ളുകയാണ് ചെയ്യുന്നത്..

എന്നാൽ ഇത്തരത്തിൽ പുറന്തള്ളപ്പെടാതെ ഇത് നമ്മുടെ ശരീരത്തിൽ തന്നെ അടഞ്ഞുകൂടുന്ന ഒരു അവസ്ഥ ഉണ്ടാവുമ്പോഴാണ് നമ്മുടെ ശരീരത്തിൽ കൂടുതൽ കോംപ്ലിക്കേഷൻസ് ഇതുമൂലം വന്ന് ഭവിക്കുന്നത്.. നമ്മുടെ രക്തത്തിലെ പ്യൂരിൻ എന്നു പറയുന്ന ഒരു വസ്തു വിഘടിച്ച് ഉണ്ടാവുന്ന ഒരു വസ്തുവാണ് പ്രധാനമായും ഈ യൂറിക്കാസിഡ്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….

https://youtu.be/jaKFEd29-OI