കണ്ണാ എന്നു മനസ്സുരുകി ഏത് ആപത്തിലും വിളിച്ചാൽ വിളി കേൾക്കുന്ന ലോകനാഥനാണ് സാക്ഷാൽ ശ്രീകൃഷ്ണ ഭഗവാൻ….

ഒരു കൊച്ചു ഗ്രാമത്തിലെ ശ്രീകൃഷ്ണക്ഷേത്രത്തിന് അടുത്ത് ശ്രീകൃഷ്ണ ഭക്തയായ ഒരു അമ്മൂമ്മ താമസിച്ചിരുന്നു.. അമ്മൂമ്മയുടെ വീടിനു മുന്നിലായിട്ട് വലിയ നെൽപ്പാടമാണ്.. അതിൻറെ മറു കരയിലാണ് ശ്രീകൃഷ്ണ ക്ഷേത്രം ഉള്ളത്.. ഈ അമ്മൂമ്മയ്ക്ക് സ്വന്തം എന്ന് പറയാൻ ആരും തന്നെ ഉണ്ടായിരുന്നില്ല.. ഇവർ ഒറ്റയ്ക്കാണ് ആ വീട്ടിൽ താമസം..

സദാ പുഞ്ചിരി തൂകുന്ന അമ്മൂമ്മ.. ഈ അമ്മൂമ്മയെ കാണുമ്പോൾ തന്നെ എല്ലാവർക്കും സന്തോഷമാണ്. അമ്മൂമ്മ എന്നും രാവിലെ നേരത്തെ എഴുന്നേറ്റ് വീടും പരിസരവും എല്ലാം വൃത്തിയാക്കി കുളിച്ചുവന്ന തുളസിയും തെച്ചിയും പിച്ചകവും പറിച്ച് കണ്ണന് അതിമനോഹരമായ മാല കെട്ടും.. കണ്ണന് മാല കെട്ടാൻ വേണ്ടി അമ്മൂമ്മ ഇതെല്ലാം തന്നെ സ്വന്തം വീടിൻറെ ഉമ്മറത്ത് നട്ടുവളർത്തുന്നുണ്ട്.. ആ മാലയും കൊണ്ട് കൃഷ്ണനാമം ഉരുവിട്ടുകൊണ്ട് വയൽ വരമ്പിലൂടെ നടന്ന് ക്ഷേത്രത്തിലേക്ക് എത്തും.. അമ്മൂമ്മയുടെ മാലയും കാത്ത് ശാന്തിക്കാരൻ തിരുമേനി ക്ഷമയോടെ അവിടെ നിൽക്കുന്നുണ്ടാവും..

അമ്മൂമ്മ കെട്ടിയ മാല ആദ്യം ചാർത്തുന്നത് ഒരു പ്രത്യേക ഐശ്വര്യം തന്നെയാണ്.. കണ്ണനും അത് തന്നെയാണ് ഏറെ പ്രിയമുള്ളത് എന്ന് അദ്ദേഹം ഒരിക്കൽ എല്ലാവരോടും പറയുകയുണ്ടായി.. എപ്പോഴും അമ്മൂമ്മ എല്ലാവരോടും അതിമനോഹരമായി പുഞ്ചിരിക്കും കണ്ണനെ തൊഴുതു കൊണ്ട് വളരെ സമയം നിൽക്കും.. അവരുടെ മുഖഭാവം കണ്ടാൽ നമുക്ക് തോന്നും കണ്ണൻ ഓരോ കുസൃതികൾ കാണിക്കുന്നതെല്ലാം അമ്മൂമ്മ കാണുന്നുണ്ട് എന്ന്..

ആ ഒരു അനുഭൂതിയും നുകർന്നുകൊണ്ട് വീട്ടിലേക്ക് മടങ്ങും.. വീട്ടിലേക്ക് മടങ്ങുമ്പോഴും നാവിൽ എപ്പോഴും കൃഷ്ണനാമം ഉണ്ടാവും.. വീട്ടിലേക്ക് ചെന്ന് ഉടനെ ഭാഗവതം എടുത്തു വായിക്കും.. അതിനുശേഷം മാത്രമേ എന്തെങ്കിലും ആഹാരം കഴിക്കുകയുള്ളൂ.. എന്തെങ്കിലും ആഹാരം അല്ല കഴിക്കുന്നത് കണ്ണന് നേദിച്ച് പടച്ചോറാണ് എന്നും അമ്മൂമ്മ കഴിക്കുന്നത്.. ചിലപ്പോൾ അമ്മൂമ്മയുടെ അടുത്തേക്ക് അടുത്തുള്ള കുഞ്ഞുങ്ങൾ വരും അമ്മൂമ്മ കണ്ണൻറെ കഥകൾ ഞങ്ങൾക്ക് പറഞ്ഞു തരുമോ എന്ന് ചോദിച്ചിട്ട്.. കണ്ണൻറെ കഥകൾ പറയാൻ തുടങ്ങിയാൽ അമ്മൂമ്മ എല്ലാം മറക്കും.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….