ഹാർട്ടറ്റാക്ക് സാധ്യതകളും ലക്ഷണങ്ങളും നേരത്തെ തിരിച്ചറിഞ്ഞാൽ നമുക്ക് മരണത്തിൽ നിന്നും രക്ഷപ്പെടാം..

ഇന്ന് നമ്മൾ ചർച്ച ചെയ്യാൻ പോകുന്നത് ഒരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. അതായത് ഒരു വ്യക്തിക്ക് പെട്ടെന്ന് ഹാർട്ടറ്റാക്ക് വന്നാൽ ആ രോഗി മരണപ്പെടുമോ അതോ ജീവിക്കുമോ എന്ന് തീരുമാനിക്കുന്ന ഒരു പ്രധാന ഘടകം ഒന്നും പറയുന്നത് അപ്പോൾ ചികിത്സിക്കാൻ കിട്ടുന്ന സമയമാണ്..

പെട്ടെന്ന് ഒരു അറ്റാക്ക് സംഭവിച്ചാൽ ആ ഒരു വ്യക്തിക്ക് ഒരു മണിക്കൂറിനുള്ളിൽ തന്നെ ശരിയായ ചികിത്സകൾ ലഭിച്ചാൽ നമ്മുടെ ഹാർട്ടിനെ ഒരു അറ്റാക്കിൽ നിന്ന് നമുക്ക് പൂർണ്ണമായും മോചിപ്പിക്കാൻ സാധിക്കുന്നതാണ്.. പക്ഷേ അതിനുള്ളിൽ ചികിത്സകൾ ലഭിക്കാതെ ഇരുന്നാൽ പിന്നീട് ഉള്ള ഓരോ നിമിഷങ്ങളും നമ്മുടെ ഹാർട്ടിന്റെ മസിലുകളെ അത് കൂടുതൽ തകരാറിലാക്കി കൊണ്ടിരിക്കുന്നു.. പമ്പിങ് കുറയുക അതല്ലെങ്കിൽ ബിപി കുറയുക അതല്ലെങ്കിൽ ഹാർട്ട് നിന്ന് തന്നെ പോകാം..

അതുകൊണ്ടുതന്നെ കൂടുതൽ കോമ്പ്ലിക്കേറ്റഡ് ആയി രോഗിയും മരണപ്പെടാൻ പോലും സാധ്യതയുണ്ട്.. ഇതിനുള്ള ഒരു പ്രധാന കാരണം എന്ന് പറയുന്നത് ഇതിൻറെ ലക്ഷണങ്ങളെ തിരിച്ചറിയാതെ പോകുകയും ഹാർട്ടറ്റാക്ക് ആണ് എന്ന് അറിയാതെ പോകുകയും ചെയ്യുന്നത് കൊണ്ടുള്ള പ്രശ്നമാണ്.. പൊതുവേ പലർക്കും അത് നെഞ്ചുവേദന അല്ലെങ്കിൽ എരിച്ചിൽ ഒക്കെ അനുഭവപ്പെട്ടു കഴിഞ്ഞാൽ പലരും തെറ്റിദ്ധരിക്കുന്നത് അത് ഗ്യാസ് മൂലം വരുന്നതാണ് എന്നുള്ളതാണ്..

ഇത്തരത്തിലുള്ള ഒരു ബുദ്ധിമുട്ട് കാണുമ്പോൾ ആദ്യം തന്നെ ആളുകൾ ചെയ്യുന്നത് ഒന്നുകിൽ വീട്ടിലുള്ള ഒറ്റമൂലികൾ ട്രൈ ചെയ്യും അതല്ലെങ്കിൽ അടുത്തുള്ള മെഡിക്കൽ ഷോപ്പിൽ പോയിട്ട് ഗ്യാസ് അല്ലെങ്കിൽ അസിഡിറ്റിക്കുള്ള മരുന്നുകൾ വാങ്ങി കഴിക്കും.. ഈ മരുന്നുകൾ കഴിക്കുമ്പോൾ കുറച്ചുനേരം കഴിഞ്ഞതും നമുക്ക് അതിൽ നിന്നും ശമനം കിട്ടാറുണ്ട് അതുകൊണ്ടുതന്നെ ആളുകൾ അത് ഗ്യാസ് കൊണ്ട് തന്നെ വന്ന പ്രശ്നമായിരുന്നു എന്ന് കരുതി സമാധാനിക്കാം.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക….