നഖത്തിലുള്ള ചില ലക്ഷണങ്ങൾ മനസ്സിലാക്കി ശരീരത്തിലെ രോഗ സാധ്യതകൾ നേരത്തെ തിരിച്ചറിയാം…

ഇന്ന് നമ്മൾ ചർച്ച ചെയ്യാൻ പോകുന്നത് ഒരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. നമ്മുടെ മുഖം മനസ്സിൻറെ കണ്ണാടിയാണ് എന്ന് പറയുന്നതുപോലെ തന്നെ നമ്മുടെ നഖം ആരോഗ്യത്തിന് കണ്ണാടിയാണ് എന്ന് നമുക്ക് ഒരു പരിധിവരെ പറയേണ്ടിവരും.. പലപ്പോഴും നിങ്ങൾ എന്തെങ്കിലും അസുഖങ്ങൾക്ക് ഡോക്ടർമാരെ കാണാൻ പോകുമ്പോൾ പലപ്പോഴും അവർ നിങ്ങളുടെ നഖം എടുത്ത പരിശോധിക്കുന്നത് കാണാറുണ്ട്..

കാരണം നിങ്ങളുടെ നഖം പരിശോധിച്ചു കഴിഞ്ഞാൽ നമ്മുടെ ശരീരത്തിലെ പല രോഗങ്ങളുടെയും അവസ്ഥ ആരോഗ്യത്തിന്റെ ഒരു അവസ്ഥ നമുക്ക് ഇതിലൂടെ ഏകദേശം മനസ്സിലാക്കാൻ സാധിക്കുന്നതാണ്.. നഖങ്ങൾ എന്നു പറയുന്നത് നമ്മുടെ വിരലുകളുടെ ഷേപ്പ് മെയിന്റയിൻ ചെയ്യുന്നതിന് അതുപോലെതന്നെ മറ്റു മൃഗങ്ങൾക്ക് അവരുടെ ദൈന്യന്ദിന കാര്യങ്ങൾ ചെയ്യുന്നതിന് വേണ്ടി ഉപയോഗിക്കുന്ന നമ്മുടെ ശരീരത്തിന്റെ ഭാഗമാണ്..

എന്നാൽ മറ്റു മൃഗങ്ങൾ ഉപയോഗിക്കുന്നത് പോലെ നമ്മുടെ നഖങ്ങൾക്ക് ഉപയോഗമില്ല കാരണം നമ്മുടെ ജീവിതരീതി വ്യത്യാസമാണ്.. അതുകൊണ്ടുതന്നെ നഖങ്ങൾ ചെറിയൊരു ഭാഗമായിട്ട് നമ്മുടെ കൈകളിൽ ഉണ്ട്.. നമ്മുടെ കൈകളിലെ നാഡീക്ഷമത മെയിന്റയിൻ ചെയ്യുന്നതിന് ആരോഗ്യം മെയിന്റയിൻ ചെയ്യുന്നതിന് നഖങ്ങൾ പ്രധാന പങ്കുവഹിക്കുന്നുണ്ട്.. നമ്മുടെ നഖങ്ങൾ കെരാറ്റിങ് ടിഷ്യു ഉപയോഗിച്ചിട്ടാണ് ഉണ്ടാക്കിയിരിക്കുന്നത്..

ഈ നഖങ്ങൾക്ക് ഉള്ളിൽ നേരത്തെ രക്തക്കുഴലുകൾ ഉണ്ട് അതുകൊണ്ടാണ് നമ്മൾ വെളിയിൽ നിന്ന് നോക്കുമ്പോൾ നഖങ്ങൾ പിങ്ക് നിറത്തിൽ കാണുന്നത്.. ഒരു കുഞ്ഞ് ജനിച്ച് മരിക്കുന്നത് വരെയും അവരുടെ നഖങ്ങൾ വളർന്നുകൊണ്ടിരിക്കുന്നു.. നമ്മുടെ കൈകളിലെ നഖങ്ങളാണ് കാലുകളിലെ നഖങ്ങളേക്കാൾ കൂടുതൽ വളർന്നുകൊണ്ടിരിക്കുന്നത്.. പ്രായം കൂടുന്നത് അനുസരിച്ച് നഖത്തിന്റെ വളർച്ചയുടെ തോത് കുറഞ്ഞു വരുന്നു.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….