മലദ്വാരത്തിന് ചുറ്റും ഉണ്ടാകുന്ന മറ്റു രോഗങ്ങളിൽ നിന്നും എങ്ങനെ നമുക്ക് ഫിഷർ എന്നുള്ള രോഗത്തെ തിരിച്ചറിയാം.. വിശദമായി മനസ്സിലാക്കാം..

ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. മലം കൂടുതൽ കട്ടിയായിട്ട് പോകുമ്പോൾ ആ ഭാഗങ്ങളിൽ ഉണ്ടാകുന്ന പൊട്ടൽ ആണ് നമ്മൾ ഫിഷർ എന്ന് പറയുന്നത്.. മലദ്വാരത്തിൽ വരുന്നതുകൊണ്ട് തന്നെ പലപ്പോഴും ആളുകൾ ഇതിനെ മൂലക്കുരു അഥവാ പൈൽസ് ആണ് എന്ന് തെറ്റിദ്ധരിക്കാറുണ്ട്.. ഇന്ന് ഈ വീഡിയോയിലൂടെ പറയാൻ പോകുന്നത് മലദ്വാരത്തിന് ചുറ്റും വരുന്ന മറ്റുള്ള അസുഖങ്ങളിൽ നിന്നും നമുക്ക് എങ്ങനെ ഈ ഫിഷർ എന്നുള്ള രോഗത്തെ വേർതിരിച്ച മനസ്സിലാക്കാൻ സാധിക്കും എന്നും അതിനായിട്ട് സഹായിക്കുന്ന രണ്ട് ലക്ഷണങ്ങളെക്കുറിച്ചും നമുക്ക് ഈ വീഡിയോയിലൂടെ മനസ്സിലാക്കാം..

അതുകൂടാതെ തന്നെ നമുക്ക് ഈ ഫിഷർ രോഗം ഉണ്ടെങ്കിൽ അത് വീട്ടിൽ വച്ച് തന്നെ നമുക്ക് എങ്ങനെ മാനേജ് ചെയ്യാൻ സാധിക്കും അതുപോലെതന്നെ ആയുർവേദത്തിലെ ഈ ഒരു രോഗത്തിന് ചെയ്യുന്ന ഒരു എഫക്റ്റീവ് ആയിട്ടുള്ള ചികിത്സാ മാർഗ്ഗത്തെ കുറിച്ച് ഈ വീഡിയോയിലൂടെ പറഞ്ഞുതരാം..

ഫിഷർ എന്നുള്ള രോഗം സാധാരണയായി നമ്മുടെ മലം കൂടുതൽ കട്ടിയായി പോകുന്ന സമയത്ത് നമ്മുടെ മലാശയത്തിന്റെ അവസാന ഭാഗമായ ഏണൽ കനാലിന്റെ ഉള്ളിൽ വരുന്ന ഒരു പൊട്ടലാണ്.. ഒരു കല്ലെടുത്തുകൊണ്ട് നമ്മുടെ സ്കിന്നിലെ അതായത് നമ്മുടെ കയ്യിലെ ഏതെങ്കിലും ഒരു ഭാഗത്ത് ഉറക്കുകയാണെങ്കിൽ അത് എങ്ങനെയാണ് പൊട്ടുക അതുപോലെതന്നെയാണ് ആ ഭാഗത്തും ഉണ്ടാകുന്നത് അതിനു കാരണം നമ്മുടെ തൊലിയെക്കാളും വളരെ മൃദുവായ ഭാഗങ്ങളിൽ മലം കൂടുതൽ കട്ടിയായി പോകുമ്പോൾ ഉണ്ടാകുന്ന മുറിവുകളാണ് ഈ ഫിഷർ എന്ന് പറയുന്നത്..

ഇത്തരത്തിൽ ഈ ഒരു രോഗമുണ്ടാകുമ്പോൾ നമുക്ക് ബ്ലേഡ് കൊണ്ട് ശരീരത്തിൽ മുറിക്കുമ്പോൾ ഉണ്ടാകുന്ന ആദ്യ കഠിനമായ വേദനയാണ് ഈ മലാശയത്തിന്റെ ഭാഗങ്ങളിൽ നമുക്ക് ഉണ്ടാവുന്നത്.. ഇത്തരത്തിൽ ഉണ്ടാകുന്ന വേദനകൾ തന്നെയാണ് ഈ ഒരു രോഗത്തിന്റെ പ്രധാനപ്പെട്ട ലക്ഷണമായി പറയുന്നത്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…