സ്ത്രീകളിൽ ഉണ്ടാകുന്ന പിസിഒഡി കണ്ടീഷനും വന്ധ്യത സാധ്യതകളെക്കുറിച്ചും വിശദമായി മനസ്സിലാക്കാം…

ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ചാണ്.. ഇന്നത്തെ യുവതലമുറയിലെ പെൺകുട്ടികളിൽ പിസിഒഡി എന്നു പറയുന്ന രോഗം വളരെ സർവസാധാരണമായി കണ്ടുവരുന്നു.. ഏകദേശം 10 വർഷങ്ങൾക്കു മുൻപ് പെൺകുട്ടികളിൽ ഒരു 5% മാത്രമാണ് ഈ രോഗം കണ്ടിരുന്നത് എങ്കിൽ ഇപ്പോൾ ഒരു കഴിഞ്ഞ ആറു വർഷങ്ങളായിട്ട് പെൺകുട്ടികളിൽ ഏകദേശം 30 മുതൽ 40 ശതമാനം വരെ ഈ രോഗം ഉണ്ട് എന്നാണ് കണക്കുകൾ പറയുന്നത്..

പെൺകുട്ടികളിൽ സാധാരണ കാണുന്ന ആർത്തവ സമയങ്ങളുടെ ഡേറ്റ് മാറി വരിക.. അതായത് രണ്ടുമൂന്ന് മാസം കൂടുമ്പോൾ മാത്രം ആർത്തവം സംഭവിക്കുന്ന ഒരു അവസ്ഥ.. അതുപോലെ ഇനി പിരീഡ്സ് ആയിക്കഴിഞ്ഞാൽ തന്നെ വളരെ ചെറിയ രീതിയിലുള്ള ബ്ലീഡിങ് മാത്രം ഉണ്ടാവുക.. കൂടാതെ വിവാഹം കഴിഞ്ഞാൽ ഇവർ പ്രഗ്നൻറ് ആകുന്ന ഒരു സിറ്റുവേഷൻ ഉണ്ടാകാതിരിക്കുക.. അതായത് ഇവരിൽ വന്ധ്യത പോലുള്ള പ്രശ്നങ്ങൾ കൂടുതലായി കണ്ടുവരുന്നു..

കണക്കുകൾ പ്രകാരം പിസിഒഡി ഉള്ള ആളുകൾക്ക് ഏകദേശം വന്ധ്യത ഉണ്ടാകാനുള്ള സാധ്യത 10% ത്തോളം ആണ് എന്നാണ് പഠനങ്ങൾ തെളിയിച്ചിട്ടുള്ളത്.. ഇവിടം കൊണ്ട് മാത്രം തീരുന്നില്ല പെൺകുട്ടികളിൽ കണ്ടുവരുന്ന അതായത് പിസിഒഡി ഉള്ള കുട്ടികളിൽ കണ്ടുവരുന്ന പ്രശ്നമാണ് അമിതവണ്ണം..

ഇവർക്ക് ഇതിൻറെ ഭാഗമായി ഉണ്ടാകുന്ന ഉയർന്ന കൊളസ്ട്രോൾ ലെവൽ.. തൈറോയ്ഡ് മെറ്റബോളിസത്തിൽ വരുന്ന വ്യത്യാസം അതുപോലെ തന്നെ പ്രമേഹ സാധ്യതകൾ.. പൊണ്ണത്തടിയുടെ ഭാഗമായി വരുന്ന ഫാറ്റി ലിവർ രോഗങ്ങൾ.. സന്ധി രോഗങ്ങൾ തുടങ്ങി സ്ത്രീകളുടെ ലൈഫ് സ്റ്റൈൽ പൂർണ്ണമായും മാറ്റിമറിക്കുന്ന എന്തിനു പറയുന്നു ഹൃദ്രോഗം പോലുള്ള രോഗങ്ങളിലേക്ക് പോലും എത്തിക്കുന്ന ഒരു അവസ്ഥയായി മാറിയിട്ടുണ്ട് പിസിഒഡി എന്നുള്ള കണ്ടീഷൻ.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….