ഉറക്കക്കുറവ് ഒരു രോഗമായി മാറുന്നത് എപ്പോൾ?? ഇത് മറ്റു പല രോഗങ്ങളുടെയും തുടക്ക ലക്ഷണമാണോ? വിശദമായ അറിയാം…

ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ചാണ്.. അതായത് ഒരുപാട് ആളുകളിൽ ഉള്ള ഒരു പ്രശ്നമാണ് ഉറക്കക്കുറവ് എന്നുള്ളത്… അതുകൊണ്ടുതന്നെ നമുക്ക് ഇന്ന് ആ ഒരു രോഗത്തെക്കുറിച്ച് വിശദമായിട്ട് സംസാരിക്കാം.. ഇത് ആളുകളിൽ കണ്ടുവരുന്ന ഒരു കോമൺ പ്രശ്നം തന്നെയാണ്..

പലപ്പോഴും ആളുകളെ ഇത് ഒരു ഡോക്ടറെ കാണിക്കേണ്ട ബുദ്ധിമുട്ടാണ് എന്നുള്ളത് പലരും തിരിച്ചറിയാതെ പോകുന്നു.. ഉറക്കക്കുറവിനെ കുറിച്ച് നമ്മൾ നല്ലപോലെ മനസ്സിലാക്കേണ്ടതും അതിന് ട്രീറ്റ്മെന്റുകൾ എടുക്കേണ്ട ആവശ്യമുണ്ടോ ഇല്ലയോ എന്ന് അറിയുന്നത് ഒരു ആവശ്യം തന്നെയാണ് കാരണം ഉറക്കം ഉണ്ടാക്കുന്ന പല ബുദ്ധിമുട്ടുകളും മറ്റു പല പ്രശ്നങ്ങളിലേക്ക് നമ്മളെ നയിക്കാറുണ്ട്..

അല്ലെങ്കിൽ ചിലപ്പോൾ ഈ ഉറക്കക്കുറവ് എന്നുള്ളത് മറ്റു പല രോഗങ്ങളുടെയും തുടക്ക ലക്ഷണങ്ങൾ കൂടെ ആവാം.. ഉറക്കക്കുറവ് പല കാരണങ്ങൾ കൊണ്ടും നമുക്ക് ഉണ്ടാവുന്നതാണ്. അതിൽ ഒന്നാമത്തേത് സബ്ജെക്റ്റീവ് ഇൻസോമിനിയ എന്ന് പറയും.. അതായത് രോഗിക്ക് രാവിലെ എഴുന്നേറ്റ് കഴിഞ്ഞാലും രാത്രി ഒന്നും ഉറങ്ങിയില്ല എന്നുള്ള രീതിയിലുള്ള ഒരു അനുഭവമായിരിക്കും ഉണ്ടാവുക.. പക്ഷേ കാണുന്ന ആളുകൾക്ക് തോന്നാറുണ്ട് ഇവർ നല്ലപോലെ ഉറങ്ങിയിട്ടുണ്ട് എന്നുള്ളത്.. പലപ്പോഴും ആവശ്യമില്ലാതെ ഉറക്കം കുറവ് എന്നുള്ള കംപ്ലൈന്റ്റ് പറയുകയാണ് എന്ന് വരെ ആളുകൾ തെറ്റിദ്ധരിക്കാറുണ്ട്..

ഇത് എന്തുകൊണ്ടാണ് എന്ന് ചോദിച്ചാൽ നമ്മുടെ മനസ്സ് ഉറങ്ങാത്ത ഒരു അവസ്ഥയാണ്.. അതായത് കാണുമ്പോൾ പുറമേ ശരീരം ഉറങ്ങുന്നു പക്ഷേ നമ്മുടെ മനസ്സ് ഉറങ്ങുന്നില്ല.. ഈയൊരു പ്രശ്നത്തെയും നമുക്ക് ഉറക്കമില്ലായ്മ എന്നുള്ള ഒരു രീതിയിൽ കാണാം.. ഉറക്കമില്ലായ്മയ്ക്ക് മെഡിക്കൽപരമായി പല കാരണങ്ങളും ഉണ്ട് അതുപോലെതന്നെ സൈക്കോളജിക്കൽ ആയിട്ടുള്ള പല കാരണങ്ങളുണ്ട്.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക….