ഇത്തരം കാര്യങ്ങൾ ജീവിതരീതിയിലും ഭക്ഷണരീതിയിലും ശ്രദ്ധിച്ചാൽ അലർജി പ്രശ്നങ്ങൾ ഒരു പരിധിവരെ ഒഴിവാക്കാം…

ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. ഇന്ന് ഒരുപാട് പേരെ പ്രായഭേദമന്യേ ബുദ്ധിമുട്ടിക്കുന്ന ഒരു പ്രശ്നം തന്നെയാണ് അലർജി എന്ന് പറയുന്നത്.. അലർജി എന്നുപറയുന്നത് ഒരു മാറാരോഗം ആണോ.. ഇത് നമുക്ക് പൂർണ്ണമായും മാറ്റിയെടുക്കാൻ സാധിക്കില്ലേ..

അതിനുള്ള വഴികൾ അല്ലെങ്കിൽ മാർഗ്ഗങ്ങൾ എന്തെല്ലാമാണ് നമുക്ക് ഈ വീഡിയോയിലൂടെ മനസ്സിലാക്കാം.. കൂടുതലും ചെറുപ്പത്തിൽ ഒന്നും ഇത്തരം അലർജി പ്രശ്നങ്ങൾ ഇല്ലാതിരുന്ന ആളുകൾക്ക് പെട്ടെന്ന് ഒരു സുപ്രഭാതത്തിൽ ഒക്കെ ഈ അലർജി പ്രശ്നങ്ങൾ വരാറുണ്ട്.. അതുപോലെതന്നെ ഈ അലർജി പ്രശ്നങ്ങൾക്ക് ഉള്ള മരുന്നുകൾ കഴിക്കുന്നത് ശരീരഭാരം കൂട്ടുമോ..

അതുപോലെ കൊച്ചുകുട്ടികളിൽ ഇത്തരം അലർജി പ്രശ്നങ്ങൾ ഉണ്ടാകുമ്പോൾ ഇതിനുള്ള മരുന്നുകൾ കഴിച്ചാൽ അവരുടെ വളർച്ചയെ ഇത് ബാധിക്കുമോ അല്ലെങ്കിൽ വളർച്ച മുരടിച്ചു പോകുമോ തുടങ്ങിയ ചോദ്യങ്ങൾക്കെല്ലാം നമുക്ക് ഈ വീഡിയോയിലൂടെ ഇന്ന് ഉത്തരം കണ്ടെത്താം.. നമുക്ക് ആദ്യം തന്നെ അലർജി എന്താണ് എന്നുള്ളത് മനസ്സിലാക്കാം അതായത് നമ്മുടെ ഇമ്മ്യൂണിറ്റിയുടെ ഓവർ റിയാക്ഷൻ ആണ് അലർജി എന്ന് പറയുന്നത്.. അല്ലെങ്കില് ഹൈപ്പർ സെൻസിറ്റിവിറ്റി മൂലം ഉണ്ടാകുന്ന ഒരു അസുഖം തന്നെയാണ്.. പൊതുവേ ഈ അലർജി എന്ന് പറയുന്നത് നമ്മുടെ ശരീരത്തിലെ പല അവയവങ്ങളെയും ബാധിക്കാം..

അതായത് നമ്മുടെ കണ്ണുകളെ മൂക്കുകളെ ശ്വാസകോശത്തെ അതുപോലെതന്നെ സ്കിന്നിനെ തുടങ്ങിയവയെ എല്ലാം ബാധിക്കാം.. ഇപ്പോൾ ഈ ഇടയായിട്ട് കണ്ടുവരുന്ന ഒരു പ്രശ്നമാണ്. അതായത് കോവിഡ് വന്ന ആളുകൾക്ക് ശ്വാസകോശ സംബന്ധമായ അലർജി പ്രശ്നങ്ങൾ കണ്ടുവരുന്നുണ്ട്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….