പ്രമേഹരോഗം മൂലം കണ്ണുകളെ ബാധിക്കുന്ന പ്രധാനപ്പെട്ട രോഗങ്ങളെക്കുറിച്ചും അവ പരിഹരിക്കാനുള്ള മാർഗങ്ങളെക്കുറിച്ചും അറിയാം…

ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ചാണ്.. അതായത് പ്രമേഹം എന്നുള്ള രോഗം കൊണ്ട് കണ്ണുകൾക്കുണ്ടാകുന്ന അന്ധതയെ കുറിച്ചാണ് സംസാരിക്കുന്നത്.. നമ്മൾ ഈ ലോകത്തിലെ എല്ലാ ആളുകളും ഒരുപോലെ ആഗ്രഹിക്കുന്ന ഒരു കാര്യമുണ്ട് അത് എന്താണെന്ന് വെച്ചാൽ ജനിച്ച് ഈ ഭൂമിയിൽ മരിക്കുന്നതുവരെ ഈ ലോകത്തിൻറെ മുഴുവൻ മനോഹാരിതയും നല്ലപോലെ ആസ്വദിച്ച് അതെല്ലാം കണ്ടുകൊണ്ട് ജീവിക്കണം എന്നുള്ളത് തന്നെയാണ്..

എന്നാൽ പ്രമേഹ രോഗികളിലെ നമ്മൾ കാണുന്നത് എന്താണ് എന്ന് ചോദിച്ചാൽ പലരും അവരുടെ കാഴ്ച ശക്തി നഷ്ടപ്പെട്ട് സ്ഥിരമായ ഒരു അന്ധതയിലേക്ക് പോകുകയും അവരുടെ നിത്യ ജീവിതത്തിലെ ചെറിയ കാര്യങ്ങൾ പോലും ചെയ്യാൻ കഴിയാതെ വരുന്ന ഒരു അവസ്ഥയും ഉണ്ടാകാറുണ്ട്..

അപ്പോൾ ഇത്തരം ഒരു അവസ്ഥ ഉണ്ടാകുന്നതിന് പിന്നിലെ കാരണങ്ങൾ എന്തൊക്കെയാണ്.. അതായത് ഇതിനുള്ള ഒരു പ്രധാന കാരണമായി പറയുന്നത് ഡയബറ്റിക് റെറ്റിനോപതി തന്നെയാണ്.. പ്രമേഹരോഗം കൊണ്ട് നമ്മുടെ കണ്ണുകളിലെ റെറ്റിനയുടെ പുറകുവശത്ത് അതായത് ഉദാഹരണമായി പറഞ്ഞാൽ നമ്മുടെ ഒരു ഫിലിം ഒക്കെ കാണുന്നതുപോലെ, അതായത് ക്യാമറയിൽ പതിയുന്നതുപോലെയാണ് നമ്മുടെ ഇത്തരത്തിൽ കണ്ണുകളിൽ പതിയുന്നത്..

അപ്പോൾ ഈ ഒരു ഭാഗത്തെ ബാധിക്കുന്ന അസുഖമാണ് ഡയബറ്റിക് റെറ്റിനോ പതി എന്ന് പറയുന്നത്.. അപ്പോൾ ഈ ഒരു അസുഖം വന്നിട്ടാണ് പ്രമേഹ രോഗികളായ മിക്ക ആളുകളുടെയും അവരുടെ കണ്ണുകളെയും കാഴ്ചശക്തിയെയും നശിപ്പിക്കുന്നത്.. അപ്പോൾ ഇത്തരം ഒരു രോഗം ഉണ്ടാക്കുന്നതിനു പിന്നിലുള്ള ഒരു പ്രധാന കാരണം എന്ന് പറയുന്നത് അസുഖത്തെക്കുറിച്ച് നമുക്ക് വേണ്ടത്ര അറിവില്ലായ്മ തന്നെയാണ്.. അപ്പോൾ ഈ ഒരു രോഗത്തെക്കുറിച്ച് വേണ്ട അറിവ് ഇല്ലാതാകുമ്പോൾ നമുക്ക് നമ്മൾ തന്നെ വില്ലനായി മാറുകയാണ് ഇതിലൂടെ ചെയ്യുന്നത്.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക….