ഭക്ഷണം കഴിച്ചാൽ നെഞ്ചിരിച്ചിൽ പ്രശ്നം കാരണം ബുദ്ധിമുട്ടുന്നവരാണ് നിങ്ങളെങ്കിൽ ഈ ഇൻഫർമേഷൻ അറിയാതെ പോകരുത്…

ഇന്ന് നമ്മൾ ചർച്ച ചെയ്യാൻ പോകുന്നത് നെഞ്ചിരിച്ചൽ എന്നുള്ള ഒരു അസുഖത്തെക്കുറിച്ച് തന്നെയാണ്.. ജീവിതത്തിൽ ഒരിക്കലെങ്കിലും ഈ ഒരു ബുദ്ധിമുട്ട് അനുഭവിക്കാത്തവരായിട്ട് അല്ലെങ്കിൽ ഈ ഒരു ബുദ്ധിമുട്ട് വരാത്തവരായി ആരും തന്നെ ഉണ്ടാവില്ല.. അതുകൊണ്ടുതന്നെ നമുക്ക് എന്താണ് ഈ പറയുന്ന നെഞ്ചരിച്ചൽ എന്നുള്ളതിനെ കുറിച്ച് മനസ്സിലാക്കാം.. നെഞ്ചരിച്ചിൽ എന്നു പറയുന്നത് ഒരു രോഗമല്ല മറിച്ച് ഒരു രോഗലക്ഷണമാണ്..

നമ്മുടെ വയറിലെ സാധാരണ ദഹനത്തിന് ആവശ്യമായിട്ടുള്ള അമ്ലം നമ്മുടെ അന്നനാളത്തിന്റെ ഉള്ളിലേക്ക് തികട്ടി കയറി വരുമ്പോൾ ഉണ്ടാവുന്ന ഒരു ബുദ്ധിമുട്ടാണ് ഈ പറയുന്ന നെഞ്ചരിച്ചൽ എന്നുള്ളത്.. ഇതിൻറെ കൂടെ ആളുകൾക്ക് പുളിച്ചു തികട്ടൽ കൂടി വരാറുണ്ട് അതായത് ചിലപ്പോൾ കുനിയുമ്പോൾ അല്ലെങ്കിൽ മറിയുമ്പോഴൊക്കെ തിരിഞ്ഞു കിടക്കുമ്പോൾ ഒക്കെ ഇത്തരത്തിൽ ബുദ്ധിമുട്ടുകൾ വരാനും ഇത് അധികം ആകാനും സാധ്യതയുണ്ട്..

ഇതൊക്കെയാണ് ഈ നെഞ്ചിരിച്ചിൽ എന്നുള്ളതിന്റെ പ്രധാന ലക്ഷണങ്ങൾ.. ഈ അസുഖം കൂടുതൽ കോംപ്ലിക്കേഷൻസ് ഒന്നും ഉണ്ടാക്കുന്നില്ല എങ്കിലും ഇത് പലപ്പോഴും ചില ബുദ്ധിമുട്ടുകൾ ഒക്കെ ഉണ്ടാക്കാറുണ്ട്.. പല ആളുകളും ഈ ഒരു ബുദ്ധിമുട്ടുണ്ടാകുമ്പോൾ ഡോക്ടറെ പോയി കണ്ട് മരുന്നുകൾ വാങ്ങി കഴിക്കുമ്പോൾ താൽക്കാലികമായി അപ്പോൾ ഒരു ആശ്വാസം ലഭിക്കുമെങ്കിലും മരുന്നുകൾ നിർത്തി കഴിയുമ്പോൾ പിന്നീട് ഒരു പ്രശ്നം തിരിച്ചുവരുന്നതും കാണാറുണ്ട്..

സാധാരണ നമ്മുടെ അന്നനാളവും ആമാശയവും ഒരു വാൽവ് പോലെയാണ് അതായത് നമ്മുടെ ഭക്ഷണം കഴിക്കുന്ന സമയത്ത് ഈ വാൽവ് തുറക്കുന്നു അത് താഴേക്ക് ഇറങ്ങി കഴിയുമ്പോൾ ഈ വാൽവ് പെട്ടെന്ന് അടയുകയും ചെയ്യുന്നു.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…