ശരീരത്തിൻറെ ഭാരം കുറയ്ക്കാൻ കഴിഞ്ഞാലും ബെല്ലി ഫാറ്റ് കുറയ്ക്കാൻ കഴിയുന്നില്ല.. കാരണത്തെക്കുറിച്ച് വിശദമായി അറിയാം…

ഇന്ന് നമ്മൾ ചർച്ച ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. അതായത് നമ്മുടെ അടിവയറ്റിൽ ഉണ്ടാകുന്ന കൊഴുപ്പ് അഥവാ ബെല്ലി ഫാറ്റിനെ കുറിച്ച് നമുക്ക് മനസ്സിലാക്കാം.. പലപ്പോഴും ആളുകൾ ഈ അമിതവണ്ണം കുറയ്ക്കാൻ ഒക്കെ പലതരം മെത്തേഡുകൾ ട്രൈ ചെയ്യാറുണ്ട് ഒരുപക്ഷേ ഇത്തരം മാർഗ്ഗങ്ങൾ ഒക്കെ പരീക്ഷിക്കുമ്പോൾ ശരീരത്തിലെ അല്ലെങ്കിൽ നമ്മുടെ ശരീരത്തിലെ പല ഭാഗങ്ങളിലും കൊഴുപ്പ് അല്ലെങ്കിൽ ഫാറ്റ് കുറയുന്നത് കാണാം എന്നാൽ നമ്മുടെ വയറിൻറെ ഭാഗത്തെ മാത്രം കൊഴുപ്പ് അതേപടി നിലനിൽക്കുന്നത് കാണാറുണ്ട്..

അപ്പോൾ ഈ വയറിൻറെ അടിഭാഗത്ത് അടിഞ്ഞുകൂടുന്ന ബെല്ലി ഫാറ്റ് അഥവാ കൊഴുപ്പിന്റെ പ്രത്യേകതകളെക്കുറിച്ച് നമ്മൾ ആദ്യം മനസ്സിലാക്കണം.. ശരീരത്തിലെ ഇൻസുലിൻ റെസിസ്റ്റൻസ് പലവിധ കാരണങ്ങൾ കൊണ്ടും ഉണ്ടാകാറുണ്ട്.. അപ്പോൾ ഈ ഒരു ഇൻസുലിൻ റെസിസ്റ്റൻസ് ഉണ്ടാകാൻ കൂട്ടുന്നതാണ് ഈ പറയുന്ന ബെല്ലി ഫാറ്റ്.. നമ്മുടെ വയറിൻറെ അടിഭാഗത്ത് ഒരുപാട് കൊഴുപ്പുകൾ അടിഞ്ഞുകൂടി കിടക്കുമ്പോൾ അതിൽ ഒരുപാട് ഹോർമോൺസ് പ്രൊഡ്യൂസ് ചെയ്യും..

അപ്പോൾ ഇങ്ങനെ ഉണ്ടാകുന്ന ഹോർമോണുകളാണ് ഏറ്റവും കൂടുതൽ പ്രശ്നങ്ങൾ നമുക്കുണ്ടാക്കുന്നത്.. ഇതാണ് നമ്മളെ പിന്നീട് പ്രമേഹ രോഗത്തിലേക്ക് കൊണ്ട് ചെന്ന് എത്തിക്കുന്നത്.. ശരീരത്തിന്റെ പല ഭാഗങ്ങളിലായിട്ട് പാടുകൾ കാണാറുണ്ട് അതുപോലെതന്നെ പലതരം സ്കിൻ ടാഗുകൾ മറ്റു സ്കിന്നുമായി ബന്ധപ്പെട്ട ഒരുപാട് പ്രശ്നങ്ങൾ ഉണ്ടാകാറുണ്ട്..

സ്ത്രീകളിൽ ഒരു പ്രശ്നത്തെക്കുറിച്ച് നോക്കിക്കഴിഞ്ഞാൽ അതായത് ബെല്ലി ഫാറ്റ് ഉണ്ടാകുന്ന സ്ത്രീകളിലെ യൂട്രസിലെ ഓവറിയിൽ സിസ്റ്റ് അതുപോലെ തൈറോയ്ഡ് സംബന്ധമായ പ്രശ്നങ്ങൾ ഇതെല്ലാം തന്നെ അങ്ങോട്ടുമിങ്ങോട്ടും കണക്റ്റഡ് ആണ്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….