പ്രായം ആകാതെ തന്നെ മുഖത്ത് ചുളിവുകൾ കാണുന്നതിന് പിന്നിലെ കാരണങ്ങളെക്കുറിച്ചും ഇത് പരിഹരിക്കാനുള്ള മാർഗ്ഗങ്ങളെ കുറിച്ച് മനസ്സിലാക്കാം…

ഇന്ന് നമ്മൾ ചർച്ച ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ചാണ്.. ഇപ്പോൾ ചിലരുടെ മുഖം കണ്ടാൽ പെട്ടെന്ന് പ്രായം കൂടിയതുപോലെ അല്ലെങ്കിൽ വയസ്സായത് പോലെയുള്ള ഒരു ഫീൽ തോന്നുന്നത് കണ്ടിട്ടില്ലേ.. അതുപോലെതന്നെ ചില ആളുകളെ കുറേ ദിവസങ്ങൾക്ക് ശേഷം കാണുന്ന സമയത്ത് മുഖത്ത് വല്ലാത്ത ക്ഷീണം അതുപോലെതന്നെ വല്ലാത്ത തളർച്ച തുടങ്ങിയവ അനുഭവപ്പെടുന്നു അതുകൊണ്ടുതന്നെ അവരുടെ എന്താണ് സംഭവിച്ചത് എന്ന് ചോദിക്കുന്നത് നിങ്ങൾ കണ്ടിട്ടുണ്ടാവും.. ഇതിൻറെ എല്ലാം കാരണം നമ്മുടെ മുഖത്ത് കൂടിവരുന്ന ചുളിവുകൾ ആണ്..

നമ്മളെല്ലാവരും തന്നെ മുഖം ചുളിക്കുന്ന സമയത്ത് അതായത് നമ്മുടെ പുരികം കൂട്ടി പിടിക്കുമ്പോൾ നമ്മുടെ നെറ്റിയിൽ ചുളിവുകൾ വരാം.. അതുപോലെ കണ്ണുകൾ കൂട്ടി അടയ്ക്കുമ്പോൾ ചുളുകൾ വരാം ചിരിക്കുമ്പോൾ കവിളിന്റെ ഭാഗത്ത് ചുളുകൾ വരാം.. എന്നാൽ നമ്മൾ മുഖം നോർമൽ ആയിട്ട് വയ്ക്കുന്ന സമയത്ത് ആ ചുളിവുകൾ എല്ലാം മാറി സ്കിൻ ശരിയാവുന്നത് സാധാരണ കാണാറുണ്ട്..

എന്നാൽ ചില ആളുകളിൽ മുഖത്തുണ്ടാകുന്ന ഇത്തരം ചുളിവുകൾ ക്രമേണ കൂടിക്കൂടി വരികയും ഈ വരുന്ന ചുളിവുകൾ വിട്ടുമാറാതെ നിൽക്കുകയും ചെയ്യും.. ഇത് ഏറ്റവും കൂടുതൽ കാണുന്നത് പ്രായം കൂടുമ്പോഴാണ്.. സാധാരണ ഒരു 45 വയസ്സിനും മുകളിലാണ് സ്ത്രീകളിലും പുരുഷന്മാരിലും ഇത്തരത്തിൽ ചുളിവുകൾ കണ്ടു തുടങ്ങുന്നത്.. ചുളിവുകൾ മുഖത്ത് വരുന്ന സമയത്ത് സംഭവിക്കുന്ന മാറ്റങ്ങൾ എന്തെല്ലാമാണ് എന്ന് വിശദീകരിക്കാം..

സാധാരണ നമ്മുടെ നോർമൽ സ്കിൻ അതിവേഗം മൾട്ടിപ്ലൈ ആകുകയും അതായത് വേഗം ഡിവൈഡ് ചെയ്ത പുതിയ കോശങ്ങൾ ഉണ്ടാവുകയും പഴയ കോശങ്ങൾ നീക്കം ചെയ്യപ്പെടുകയും ആണ് ചെയ്യുന്നത്.. എന്നാൽ നമുക്ക് പ്രായം വർദ്ധിക്കുന്നത് അനുസരിച്ച് ഈ പുതിയ കോശങ്ങൾ ഉണ്ടാകുന്നതിന്റെ തോത് ക്രമേണ കുറയുന്നു.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…