വെയിറ്റ് ലോസ് ചെയ്യാൻ ആഗ്രഹിക്കുന്നവർക്കും പ്രമേഹരോഗം നിയന്ത്രണത്തിൽ കൊണ്ടുവരാനും അരിക്കും ഗോതമ്പിനും പകരം കഴിക്കാൻ കഴിയുന്ന ധാന്യത്തെ കുറിച്ച് മനസ്സിലാക്കാം….

ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. ഇന്നും പറയാൻ പോകുന്നത് വെയിറ്റ് ലോസ് ചലഞ്ചിങ് വീഡിയോ ആണ്.. ആദ്യത്തെ വീഡിയോയില് അരി ആഹാരത്തിന് പകരം ഗോതമ്പ് കഴിച്ചു കൊണ്ട് എങ്ങനെ ശരീരഭാരം കുറയ്ക്കാം എന്നുള്ളതിനെ കുറിച്ച് വിശദീകരിച്ചു എന്നാൽ ഗോതമ്പ് അലർജി പ്രശ്നങ്ങൾ ഉണ്ടാക്കുന്ന ഒരുപാട് ആളുകൾ നമുക്ക് ചുറ്റിലുണ്ട്..

അതായത് ഗോതമ്പ് അമിതമായി കഴിച്ചു കഴിഞ്ഞാൽ ഗ്യാസ് പ്രശ്നങ്ങൾ അല്ലെങ്കിൽ നെഞ്ചരിച്ചൽ അല്ലെങ്കിൽ ഗോതമ്പ് ഭക്ഷണം കഴിച്ചാൽ ഗോതമ്പിലെ ഗ്ലൂട്ടൻ എന്നു പറയുന്നതിന് അലർജി ഉണ്ടായിട്ട് ഗ്യാസ് അല്ലെങ്കിൽ വയറിളക്കം യൂറിക് ആസിഡ് കൂടുന്ന ഒരു കണ്ടീഷനും അല്ലെങ്കിൽ ഗോതമ്പ് കഴിച്ചു കഴിഞ്ഞാൽ പ്രമേഹരോഗം അല്പം ഉയരുന്ന പലരും നമുക്ക് ചുറ്റിലും ഉണ്ട്.. ഇവർക്ക് വേണ്ടിയിട്ടുള്ള ഒരു പുതിയ ഡയറ്റിംഗ് പ്ലാൻ നെ കുറിച്ചാണ് സംസാരിക്കുന്നത്..

അതായത് അരിക്കും ഗോതമ്പിനും പകരം ഇത്തരക്കാർക്ക് എന്താണ് കഴിക്കാൻ പറ്റുക.. അരിക്കും ഗോതമ്പിനും പകരം കഴിക്കാൻ പറ്റുന്ന ഒരു സൂപ്പർ ഫുഡ് ഉണ്ട്.. പക്ഷേ നമ്മൾ അതിനെ സ്ഥാനം കൊടുത്തിരിക്കുന്നത് നമ്മുടെ വീട്ടിലുള്ള വളർത്തു മൃഗങ്ങളുടെ ഭക്ഷണം ആയിട്ടാണ്.. അതാണ് മിലറ്റ്സ് എന്ന് പറയുന്നത്.. ഇത് പെട്ടെന്ന് പറഞ്ഞാൽ ആർക്കും മനസ്സിലാവില്ല പക്ഷേ ഏതൊക്കെ ധാന്യ വർഗ്ഗങ്ങളാണ് ഇവ എന്ന് പറഞ്ഞാൽ പലർക്കും മനസ്സിലാവും..

ഏറ്റവും കോമൺ ആയിട്ട് ഉള്ളത് ചോളം ഉണ്ട്.. അതുപോലെതന്നെ കമ്പ് എന്നും പറയുന്ന ഒരു ധാന്യ വർഗ്ഗം ഉണ്ട്.. അതുപോലെതന്നെ നമ്മുടെ പക്ഷികൾക്ക് കൊടുക്കുന്ന തിന ഉണ്ട്.. അതുപോലെതന്നെ കൊച്ചുകുട്ടികൾക്ക് നമ്മൾ കൊടുക്കുന്ന റാഗി ഉണ്ട്.. ഈ ധാന്യ വിഭാഗങ്ങൾ അല്ലാതെ മറ്റു ചില ചെറിയ ധാന്യങ്ങൾ കൂടി അവൈലബിൾ ആയിട്ടുണ്ട്.. നോർത്ത് ഇന്ത്യയിൽ ഹിന്ദിക്കാർ വളരെ കോമൺ ആയിട്ട് ഈ ഒരു ഭക്ഷണം ഉണ്ടാക്കുന്നുണ്ട്.. ചില ആളുകൾ ഗോതമ്പിന്റെ ഒപ്പം അല്ലെങ്കിൽ അരിയുടെ കൂടെയൊക്കെ മിക്സ് ചെയ്ത് ഇവ ഉപയോഗിക്കാറുണ്ട്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…