നമ്മുടെ നാട്ടിൽ പല വെറൈറ്റി മദ്യങ്ങൾ ലഭ്യമാണല്ലേ? ബ്രാണ്ടി വിസ്കി റം, വോടക, ജിന്ന് ബിയർ വൈൻ തുടങ്ങി പലതരത്തിൽ ഇവ നമ്മൾ നമ്മുടെ ടെസ്റ്റിന് അനുസരിച്ച് ഉപയോഗിക്കാറുണ്ട്. ഓരോ മദ്യം ഉപയോഗിക്കുന്നവരോടും അവരോട് നിങ്ങൾ എന്തുകൊണ്ടാണ് ഈ മദ്യം ഉപയോഗിക്കുന്നത് എന്ന് ചോദിച്ചു കഴിഞ്ഞാൽ അവർ പലതരത്തിലുള്ള എക്സ്പ്ലനേഷൻ പറയുന്നത് കേൾക്കാം. ഇപ്പോൾ ബ്രാണ്ടിയും അതുപോലെതന്നെ റം ഒക്കെ കഴിക്കുന്നവരോട് ചോദിച്ചു കഴിഞ്ഞാൽ അവർ പറയും ഇത് കരളിന് വലിയ പ്രശ്നം ഒന്നുമില്ല, ഒരു തരിപ്പ് അങ്ങ് കയറി ഒരു കിക്ക് കിട്ടി 2 മണിക്കൂർ കഴിഞ്ഞാൽ ഇറങ്ങിപ്പോകും കരളിന് യാതൊരു പ്രശ്നവുമില്ല.
സ്കോച്ച് കഴിക്കുന്നവരുടെ സ്കോച്ച് വിസ്കി എന്നിവ കഴിക്കുന്നവരോട് ഒന്ന് ചോദിച്ചു നോക്കിയെ അപ്പോൾ അവർ പറയും ഇത് ഡിസ്റ്റിൽഡ് ആണ്, വില കൂടിയത് ആണ് അതുകൊണ്ട് ഇത് കരളിനെ അതൊരു പ്രശ്നവും ഉണ്ടാക്കില്ല എന്ന് പറയും. മദ്യത്തിൽ ബിയറും വൈനും ഉൾപ്പെടുത്തിയിട്ടില്ല കാരണം അവരോട് ചോദിച്ചാൽ അവർ പറയും ഇത് ഒരു സോഷ്യൽ ഡ്രിങ്ക് ആണ് കുട്ടികൾ വരെ കഴിക്കുന്നത് ആണ് ഇത് ഒരു മദ്യമേ ആയി കണക്കാക്കുന്നില്ല, യാതൊരു പ്രശ്നവുമില്ല എന്നവർ പറയും അങ്ങനെ അവനവൻ കഴിക്കുന്ന മദ്യത്തിന് അവർ അതിന്റേതായ ന്യായീകരണങ്ങൾ ഉണ്ടാക്കിയിട്ടുണ്ട്. കൂടുതൽ വിവരങ്ങൾ അറിയുന്നതിന് നിങ്ങളെ വീഡിയോ തീർച്ചയായും മുഴുവൻ ആയി കാണുക.