ഇന്ന് ഞാൻ നിങ്ങളുമായി സംസാരിക്കാൻ പോകുന്ന കാര്യം വളരെ പ്രധാനപ്പെട്ട ഒരു ക്യാൻസറിനെ കുറിച്ച് ആണ്. ഹെഡ് ആൻഡ് നെക്ക് ക്യാൻസർ. അതായത് തല മൂക്ക് ചെവി തൊണ്ട കഴുത്ത് ഈ ഭാഗങ്ങളിൽ ഉണ്ടാകുന്ന ക്യാൻസറിനെ പറ്റി ആണ്. ഈ ക്യാൻസറുകളുടെ പ്രത്യേകത എന്താണ് എന്ന് വെച്ച് കഴിഞ്ഞാൽ ഇവ വളരെ പെട്ടെന്ന് തടയാൻ പറ്റുന്ന ക്യാൻസറുകളിൽ ഒന്നാണ്. വളരെ നേരത്തെ തന്നെ ലഘുവായ പരീക്ഷണങ്ങൾ മൂലം തന്നെ കണ്ടെത്താൻ പറ്റുന്ന ക്യാൻസറുകളിൽ ഒന്നാണ്. നേരത്തെ കണ്ടെത്തിയാൽ തന്നെ വളരെ എളുപ്പമുള്ള ചികിത്സ സംവിധാനങ്ങൾ ഉപയോഗിച്ച് ഏറ്റവും പൂർണ്ണമായി തന്നെ മാറിക്കിടാൻ സാധ്യത ഉള്ള കാൻസറുകളിൽ ഒന്നാണ്.
ഇതിനെ ചില പ്രത്യേക ലക്ഷണങ്ങളുണ്ട്. ഹെഡ് ആൻറി നെക്ക് കാൻസറിന്റെ മറ്റ് ഒരു പ്രത്യേകത എന്താണ് എന്ന് വെച്ച് കഴിഞ്ഞാൽ വ്യക്തമായി അത് കാൻസർ ആയി മാറിയില്ലാത്ത ഒരു സ്റ്റേജിൽ തന്നെ ക്യാൻസറായി കാൻസറായി അത് മാറാം എന്ന സൂചനയുള്ള ലക്ഷണങ്ങൾ നമുക്ക് കണ്ടറിയാൻ പറ്റുന്നതാണ്. അതായത് എരിത്രോ പ്ലേക്കിയ അതായത് വായയുടെ അകത്ത് ചുവന്ന പാടുകൾ ഉണ്ടാകുന്നത്, യൂക്കോ പ്ലേയ്ക്യ വായയുടെ തൊലിയുടെ അകത്ത് വെളുത്തപാടുകൾ ഉണ്ടാകുന്നത്, മേലാനോ പ്ലേയ്ക്യ കറുത്തതോ അല്ലെങ്കിൽ ബ്രൗൺ നിറത്തിലുള്ള പാടുകൾ ഉണ്ടാവുന്നത് പിന്നെ വാ തുറക്കാൻ ഉണ്ടാകുന്ന പേശിയുടെ ഇറുക്കം ഈ പറഞ്ഞ കാര്യങ്ങൾ കാൻസർ ഭാവിയിൽ ഉണ്ടാകാനുള്ള ലക്ഷണങ്ങൾ കാണിക്കുന്ന കാര്യങ്ങളാണ്. കൂടുതൽ വിവരങ്ങൾ അറിയുന്നതിന് നിങ്ങൾ ഈ വീഡിയോ തീർച്ചയായും മുഴുവനായി കാണുക.