മനുഷ്യർക്ക് ധാരാളം ആയിട്ടുള്ള മാനസിക സമ്മർദ്ദവും ശാരീരികവും ആയിട്ടുള്ള വൈഷ്യമ്യവും കൊടുക്കുന്ന ഒരു ബുദ്ധിമുട്ടിനെ കുറിച്ചാണ് ഇന്ന് നമ്മൾ സംസാരിക്കുന്നത് ഒബൈസിറ്റി അല്ലെങ്കിൽ അമിത വണ്ണം. കഴിഞ്ഞ നൂറ്റാണ്ടുകളിൽ ഒക്കെ ആളുകൾ മരിച്ചു കൊണ്ടിരുന്നത് ഭക്ഷണത്തിന്റെ കുറവ് മൂലം ആണ്. ഭക്ഷണം കഴിക്കാൻ ഇല്ലാതെ പട്ടിണി കിടന്ന ഒരുപാട് ആളുകൾ പോയിട്ടുണ്ട്. അതുപോലെ തന്നെ കമ്മ്യൂണിറ്റി ഡിസീസസ് അഥവാ പകർച്ചവ്യാധികൾ, ഈ പകർച്ചവ്യാധികളും ഒരുപാട് ആളുകളെ കൊന്നൊടുക്കിയിട്ടുണ്ട്. മോഡേൺ സയൻസ് ഡെവലപ്പ് ചെയ്തതോടുകൂടി മോഡേൺ മെഡിക്കൽ സിസ്റ്റത്തിന്റെ സഹായത്തോടെ വാക്സിനേഷൻ എല്ലാം വന്നതോടുകൂടി ഇത്തരത്തിലുള്ള കമ്മ്യൂണിക്കേഷൻ ഡിസീസ് അഥവാ പകർച്ചവ്യാധികൾ ഒരു വലിയ പരിധിവരെ ചെറുത്തുനിൽക്കാൻ നമുക്ക് സാധിച്ചിട്ടുണ്ട്.
അതുപോലെ തന്നെ പട്ടിണി മരണവും ഇന്ന് താരതമ്യേനെ കുറഞ്ഞു വരുന്നുണ്ട്. ഇന്ന് ഈ കാലഘട്ടത്തിൽ നമ്മൾ അനുഭവിക്കുന്ന ഏറ്റവും വലിയ പ്രശ്നം അല്ലെങ്കിൽ മരണകാരണം വരെ ആകുന്ന കാരണങ്ങൾ എന്നു പറയുന്നത് അമിതമായിട്ട് ഉള്ള ഭക്ഷണം കൊണ്ട് ഉണ്ടാകുന്നത് തന്നെ ആണ്. അമിത ഭക്ഷണം പലപ്പോഴും അമിത വണ്ണത്തിലേക്കും അമിത വണ്ണം കൊണ്ട് ഉണ്ടാകുന്ന രോഗത്തിലേക്കും ആ രോഗത്തിന്റെ കോംപ്ലിക്കേഷനുകളിലേക്കും നയിക്കാറുണ്ട്. ഇത്തരത്തിൽപ്പെടുന്ന അമിതവണ്ണം കൊണ്ട് ഉണ്ടാക്കുന്ന രോഗങ്ങളുടെ കോംപ്ലിക്കേഷൻ മൂലമാണ് ഇന്ന് പല ആളുകളും മരിച്ച് പോയിക്കൊണ്ടിരിക്കുന്നത്. കൂടുതൽ വിവരങ്ങൾ അറിയുന്നതിന് ആയി നിങ്ങൾ തീർച്ചയായും ഈ വീഡിയോ മുഴുവൻ ആയി കാണുക.