ചെറുപ്പക്കാരായ സ്ത്രീകളിൽ സാധാരണയായി കണ്ടുവരുന്ന ഒരു പ്രശ്നമാണ് താടി മീശ തുടങ്ങിയ ഭാഗങ്ങളിൽ കൂടുതലായി കണ്ടുവരുന്ന രോമ വളർച്ച. ഇതിൻറെ കാരണങ്ങളെക്കുറിച്ചും ഇതിൻറെ പരിഹാര മാർഗങ്ങളെ കുറിച്ചും ആണ് ഞാൻ ഇന്ന് ഇവിടെ നിങ്ങളുമായി സംസാരിക്കാൻ ഉദ്ദേശിക്കുന്നത്. ആദ്യമായി എന്താണ് അമിത വളർച്ച എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്? സ്ത്രീകൾ പുരുഷന്മാരുടെ പാറ്റേണിൽ അതായത് പുരുഷന്മാരുടെ രീതിയിൽ രോമം വളരുന്നതിനെ ആണ് അമിത രോമ വളർച്ച അല്ലെങ്കിൽ ഹരസ്യൂട്ടിസം എന്ന പദം കൊണ്ട് ഉദ്ദേശിക്കുന്നത്. സ്ത്രീകളിൽ അസാധാരണമായി രോമവളർച്ച ഉണ്ടാക്കുക. പുരുഷന്മാരുടെ രീതിയിൽ അല്ലെങ്കിൽ പുരുഷന്മാരുടെ പാറ്റേണിൽ എന്ന് ഉദ്ദേശിക്കുന്നത് താടി മീശ നെഞ്ച് എന്നീ ഭാഗങ്ങളിൽ കൂടുതൽ ആയി രോമവളർച്ച ഉണ്ടാക്കുക എന്നത് ആണ്.
എന്തെല്ലാം ആണ് ഈ അമിത രോമ വളർച്ച അല്ലെങ്കിൽ ഹർസ്യൂട്ടിസം എന്നതിൻറെ കാരണങ്ങൾ. ഒന്നാമതായി ഇത് പാരമ്പര്യം ആയിട്ട് വരാം അതായത് ചില കുടുംബങ്ങളിൽ പല വ്യക്തികൾക്കും കൂടുതൽ ആയി രോമ വളർച്ച ഉണ്ടാകുക. നമ്മൾ സാധാരണ ആയി കാണുന്ന കാരണം പി സി ഓ എസ്, അഥവാ പോളി സിസ്റ്റിക് ഓവേറിയൻ സിൻഡ്രം അല്ലെങ്കിൽ പോളി സിസ്റ്റിക് ഓവേറിയൻ ഡിസീസ് എന്നീ രോഗങ്ങളുടെ ഭാഗമായി വരുന്ന അമിതമായ രോമ വളർച്ച ആണ്. നമ്മുടെ ശരീരത്തിലെ അഡ്രിനൽ ഗ്ലാൻഡ് അഥവാ അഡ്രിനൽ ഗ്രന്ഥിയുടെ ട്യൂമറിന്റെ ഫലമായിട്ടും രോമ വളർച്ച കൂടാം പക്ഷേ അത് വളരെ വിരളമായിട്ട് അത് കാണാറുള്ളൂ. കൂടുതൽ വിവരങ്ങൾ അറിയുന്നതിന് നിങ്ങൾ ഈ വീഡിയോ തീർച്ചയായും മുഴുവനായി കാണുക.