ഒരു പ്രായം കഴിഞ്ഞാൽ മനുഷ്യരെ പിടികൂടുന്ന ഹാർട്ട് അറ്റാക്ക് അതുപോലെ സ്ട്രോക്ക് തുടങ്ങിയ രോഗങ്ങളുടെ കാരണങ്ങൾ എന്ന് പറയുന്നത് രക്തക്കുഴലുകളുടെ ആരോഗ്യം കുറഞ്ഞ് വരുന്ന അവസ്ഥ ആണ്. നിങ്ങൾക്ക് അറിയാം നമ്മുടെ ശരീരത്തിലെ ഓരോ കോശങ്ങളുടെ അകത്തേക്ക് രക്തം എത്തിക്കുന്നത് രക്തക്കുഴലുകൾ വഴി ആണ്. ഈ രക്തക്കുഴലുകൾക്ക് ആരോഗ്യം മോശമാകുമ്പോൾ നമുക്ക് മറ്റ് പലവിധത്തിലുള്ള ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാകും. നിങ്ങൾക്ക് അറിയാം ഇപ്പോൾ കാലിലെ രക്തക്കുഴകൾക്ക് വരുന്ന ബ്ലോക്ക് ആണ് വെരിക്കോസ് വെയിൻ എന്ന് പറയുന്ന അസുഖം. കുറച്ച് നടക്കുമ്പോൾ വരുന്ന പ്രശ്നങ്ങൾ.
അതുപോലെ തന്നെ നമ്മുടെ അവയവങ്ങളുടെ അകത്തേക്ക് രക്തം വരുന്നത് തടസ്സപ്പെട്ടു എന്ന് ഇരിക്കട്ടെ നമുക്ക് ആ അവയവത്തിന്റെ പ്രവർത്തനം മോശം ആകും. തലച്ചോറിലേക്ക് രക്ത ഓട്ടം കുറഞ്ഞു കഴിഞ്ഞാൽ നമുക്ക് മറവി പോലെയുള്ള പ്രശ്നങ്ങൾ വരാം. തലച്ചോറിലെ കോശങ്ങൾ നശിച്ച് പോകാം. സ്ട്രോക്ക് പോലെ മസ്തിഷ്ക ആഘാതം പോലെയുള്ള പ്രശ്നങ്ങൾ വരാം. ഹൃദയത്തിലേക്ക് ഉള്ള കുഴലിൽ പ്രശ്നം വന്നാലോ? ഹാർട്ട് അറ്റാക്ക് വന്നു മരണംവരെ സംഭവിക്കാം. ഇങ്ങനെ പലവിധ പ്രശ്നങ്ങൾ ഉണ്ടാകാം. നമുക്ക് ശരീരത്തിലെ രക്തക്കുഴലുകൾ എന്ന് പറയുന്നത് റബർ ട്യൂബ് പോലെയുള്ള ഒരു അവയവം ആണ്. നീളമുള്ള ഒരു അവയവം ഇതിൻറെ അകത്തുകൂടെ ആണ് രക്തം പമ്പ് ചെയ്യപ്പെടുന്നത്. ഹൃദയം പമ്പ് ചെയ്യുന്ന രക്തം വളരെ ഫോഴ്സിൽ ആണ് രക്തക്കുഴലിന്റെ അകത്ത് കൂടെ പോകുന്നത്. കൂടുതൽ വിവരങ്ങൾ അറിയുന്നതിന് നിങ്ങൾ ഈ വീഡിയോ തീർച്ചയായും മുഴുവൻ ആയി കാണുക.