ഞങ്ങളുടേത് എന്തുകൊണ്ട് സിസേറിയൻ ആയി ഡോക്ടറെ മറ്റ് ഉള്ളവരുടെ ഒക്കെ നോർമൽ ഡെലിവറി ആയല്ലോ എന്നുള്ള ചോദ്യം സാധാരണ വരുന്നത് ആണ്. ഡോക്ടർമാർക്ക് സിസേറിയൻ ചെയ്യാൻ വേണ്ടി സ്പെസഫിക് ആയിട്ടുള്ള ചില ഇൻഡിക്കേഷൻ ഉണ്ട്. വളരെ സ്പെസിഫിക് ആയിട്ടുള്ള ഇൻഡിക്കേഷൻസ് ആണ് അത്. അങ്ങനെയുള്ള ആളുകളെ ഞങ്ങൾ മുൻപേ തന്നെ നേരത്തെ ഡേറ്റ് തന്നിട്ട് സിസേറിയനെ വേണ്ടിയുള്ള ഡേറ്റ് തന്നിട്ട് ഇലക്ടീവ് നിങ്ങളെ സിസേറിയന് വേണ്ടി പോസ്റ്റ് ചെയ്യും. അങ്ങനെയുള്ള ഇൻഡിക്കേഷൻ എന്തെല്ലാമാണ് എന്ന് ചോദിച്ച് കഴിഞ്ഞാൽ ആദ്യത്തെ കുട്ടി അതായത് നിങ്ങളുടെ ഫസ്റ്റ് പ്രഗ്നൻസി ആണ് കുട്ടി തലതിരിഞ്ഞിട്ട് ആണ് ബ്രീച്ച് പ്രസന്റേഷൻ അതായത് തല മേലയും അടിഭാഗം താഴെയുമായി ഇരിക്കുന്നത് ആണ് ബ്രീച്ച് പ്രസന്റേഷൻ എന്ന് പറയുന്നത്.
അല്ലെങ്കിൽ കുട്ടി ഇങ്ങനെ തിരിഞ്ഞിട്ട് ആണ് ഇരിക്കുന്നത് ഒരു സൈഡിലേക്ക് ഇങ്ങനെ ചെരിഞ്ഞ് ആണ് കിടക്കുന്നത്, അല്ലെങ്കിൽ നിങ്ങളുടെ മറുപിള്ള താഴെയാണ് അതായത് കുട്ടി ഏത് ഭാഗത്ത് കൂടെ ആണോ ഇറങ്ങി വരേണ്ടത് ആ ഭാഗം കമ്പ്ലീറ്റ് ആയിട്ട് മറുപിള്ള മൂലം കിടക്കുക ആണ് കുട്ടിക്ക് ഇറങ്ങി വരാൻ പറ്റില്ല അത് ഒരെണ്ണം പിന്നെ കുട്ടിയുടെ സൈസ് വളരെ കൂടുതൽ ആണ്. പ്രത്യേകിച്ച് അത് ഷുഗർ ഉള്ള ആളുകളിൽ കാണാം ഷുഗർ ഉള്ള ആളുകൾക്ക് കുട്ടിയുടെ സൈസ് വളരെ കൂടുതൽ ആണ് അത് നല്ലത് ആണ് എന്ന് നിങ്ങൾ വിചാരിക്കരുത്. കൂടുതൽ വിവരങ്ങൾ അറിയുന്നതിന് നിങ്ങൾ ഈ വീഡിയോ തീർച്ചയായും മുഴുവൻ ആയി കാണുക.