അമിതവണ്ണം ഉള്ളവരും കൊളസ്ട്രോൾ ഉള്ളവരും ഒക്കെ തന്നെ ഇത് എല്ലാം കുറയ്ക്കുന്നതിന് വേണ്ടി അരി ആഹാരം കുറച്ചിട്ട് ഇന്ന് റവ കൊണ്ട് ഉള്ള ഭക്ഷണം കൂടുതൽ കഴിക്കുന്നവർ ആണ്. നമ്മൾ പലപ്പോഴും രാവിലെ എന്താണ് കഴിക്കുന്നത് എന്ന് ചോദിച്ചാൽ അവർ പറയും ഞങ്ങൾ റവ ദോശ ഉണ്ടാക്കി കഴിക്കും അല്ലെങ്കിൽ റവ ഉപ്പുമാവ് ആണ് രണ്ടുനേരവും കഴിക്കുന്നത് എന്ന് പറയാറുണ്ട്. എന്താണ് റവ? റവ നമ്മൾ കഴിച്ച് കഴിഞ്ഞാൽ നമുക്ക് അരിയേക്കാൾ എന്തെല്ലാം ഗുണങ്ങൾ ലഭ്യമാകും എന്ന് വിശദീകരിക്കാം. ഗോതമ്പിന്റെ പൊതുമേ ഉള്ള തവിട് ഇല്ലേ.
തവിടിനെ മാറ്റിയിട്ട് അതിൻറെ ഉള്ളിലെ എൻഡോസ്പേർമിനെ പൊളിച്ച് എടുക്കുന്നത് ആണ് നമ്മൾ റവ എന്ന് പറയുന്നത്. ഇത് കേൾക്കുമ്പോൾ പലർക്കും സംശയം തോന്നും ഗോതമ്പിന്റെ തവിടെ നീക്കം ചെയ്ത് ബാക്കി ഉള്ളതിനെ ഭംഗി ആയി പൊടിച്ച് അതായത് ഭസ്മം പോലെ പൊടിച്ച് എടുക്കുന്നത് അല്ലേ മൈദ എന്ന് ചോദിക്കും അതെ സത്യമാണ്. അതായത് നമ്മൾ ഗോതമ്പിന്റെ അവിടെ നീക്കം ചെയ്ത് ബാക്കിയുള്ളതിനെ തരി തരി ആയി പൊടിച്ച് എടുത്ത് കഴിഞ്ഞാൽ അത് റവ ആണ്. എന്നാൽ ഇതിനെ ഭസ്മം പോലെ പൊടിച്ച് എടുത്ത് കഴിഞ്ഞാൽ അത് മൈദ ആണ്. മൈദ എന്ന് പറയുമ്പോഴോ അയ്യോ ഇത് അപകടം ആണ്. കൂടുതൽ വിവരങ്ങൾ അറിയുന്നതിന് ആയി നിങ്ങൾ ഈ വീഡിയോ തീർച്ചയായും മുഴുവൻ ആയി കാണുക.