നമ്മൾ മലയാളികൾക്ക് ഈ അരി എന്ന് പറയുന്നത് തന്നെ ഒരു വികാരം ആണ് അല്ലേ നമ്മുടെയൊക്കെ ഭക്ഷണക്രമം എങ്ങനെയാണ് എന്ന് നമ്മൾ ഒന്ന് ശ്രദ്ധിച്ചാൽ മതി ഒരു കൂന കൂട്ടി ഒരു പ്ലേറ്റിൽ നമ്മൾ ചോറ് എടുക്കും. അതിൻറെ അടുത്ത് ആയിട്ട് ഒരു ഇത്തിരി പോന്ന കറി ഉണ്ടാകും വല്ല അച്ചാറോ അല്ലെങ്കിൽ വല്ല ഉണക്കമീൻ തുടങ്ങിയവ മാത്രം ആയിട്ടുള്ള കറികൾ. അപ്പോൾ ഇത്തരത്തിൽ നമ്മൾ ഒരുപാട് ചോറ് ഒരുപാട് അരി ആഹാരം അകത്ത് ചെല്ലുമ്പോൾ ഇതിൽ നിന്ന് ഒക്കെ വരുന്ന കാർബോഹൈഡ്രേറ്റ് നമുക്ക് ഷുഗറും കൊളസ്ട്രോളും ബിപിയും തുടങ്ങി മെറ്റബോളിക് സിൻഡ്രമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും അതുമായി ബന്ധപ്പെട്ടുള്ള മറ്റ് ദൂഷ്യവശങ്ങളും എല്ലാം നമ്മളെ ബാധിക്കുന്നതാണ്.
നമുക്കറിയാം ഇപ്പോൾ നമ്മുടെ ചുറ്റിനും ഹാർട്ട് അറ്റാക്കിനും ഒന്നും ഒരു പ്രായം ഒന്നുമില്ല നമ്മളിപ്പോ അടുത്ത പത്രത്തിൽ കണ്ടു 10 വയസ്സുള്ള ഒരു കുട്ടി ആണ് ഹാർട്ട് അറ്റാക്ക് വന്ന് മരിച്ചത്. ഇത്തരം വാർത്തകൾ കാണുമ്പോൾ ഇതെല്ലാം നമുക്ക് വിശ്വസിക്കാൻ വളരെ ബുദ്ധിമുട്ട് ആണ് എന്ന് ഉണ്ടെങ്കിലും നമ്മുടെ ഭക്ഷണത്തിൽ ഇതിൻറെ എല്ലാം കാരണങ്ങൾ പതിയിരിക്കുന്നുണ്ട് എന്നത് ആണ് സത്യം. അതുകൊണ്ട് തന്നെ പ്രായമായ ഒരാൾക്ക് അതായത് ഒരു അഡൾട്ടിന് ശീലിക്കേണ്ട കുറച്ച് കാര്യങ്ങൾ കൂടുതൽ വിവരങ്ങൾ അറിയുന്നതിന് നിങ്ങൾ ഈ വീഡിയോ തീർച്ചയായും മുഴുവൻ ആയി കാണുക.