പലപ്പോഴും ക്ലിനിക്കുകളിൽ പോയിട്ട് ഡോക്ടർമാരുടെ സ്ഥിരം പറയുന്ന ഒരു കമ്പ്ലൈന്റ് ആണ് ഡോക്ടറെ എന്റെ പ്രമേഹവും കുറയുന്നില്ല അതുപോലെ തന്നെ എൻറെ അമിതവണ്ണവും കുറയുന്നില്ല ഞാനിപ്പോൾ അരിയാഹാരം അല്ലെങ്കിൽ ചോറ് കഴിക്കുന്നത് എല്ലാം പാടെ നിർത്തി ഇപ്പോൾ അതിന് പകരം ഞാൻ ഗോതമ്പ് മാത്രമാണ് കഴിക്കുന്നത്. രാത്രിയിൽ ആണെങ്കിൽ ഓട്സ് ആണ് ഞാൻ കാച്ചി കുടിക്കുന്നത് പക്ഷേ എൻറെ ഷുഗറിന്റെ അളവിലും വലിയ വ്യത്യാസമില്ല അതുപോലെതന്നെ എൻറെ വണ്ണത്തിലും വലിയ വ്യത്യാസം ഒന്നും കാണുന്നില്ല. ഞാൻ ഇൻസുലിൻ എടുക്കുന്നതിനും വലിയ കുറവ് ഒന്നും തന്നെ കാണുന്നില്ല എന്താണ് ഇതിന് കാരണം.
എല്ലാവരും പറയുന്നത് ചോറ് നിർത്തി ഗോതമ്പിന്റെ ഉപയോഗം കൂട്ടിക്കഴിഞ്ഞാൽ അതായത് ചപ്പാത്തി മുതലായ കാര്യങ്ങൾ കഴിച്ചു കഴിഞ്ഞാൽ പ്രമേഹം കുറയുമെന്ന് ഉള്ളത് അല്ലേ? എന്താണ് ഇതിന്റെ വാസ്തവം. നമ്മൾ അരി ആഹാരം നിർത്തി കഴിഞ്ഞാൽ ചോറ് നിർത്തിക്കഴിഞ്ഞാൽ നമ്മുടെ പ്രമേഹരോഗം കുറയേണ്ടത് ആണോ വണ്ണം കുറയുമോ? എന്താണ് ഇതിൻറെ ഒക്കെ സത്യാവസ്ഥ നമ്മുടെ ഇന്ത്യയിലുള്ള ഇതിൻറെ ഒരു സ്റ്റാറ്റസ് വെച്ച് ഞാൻ നിങ്ങൾക്ക് ഇത് വിശദീകരിച്ചു തരാം. നമ്മൾ മലയാളികളുടെ ഏറ്റവും വലിയ ഒരു വിശ്വാസം എന്താണ് എന്ന് വെച്ച് കഴിഞ്ഞാൽ ചോറ് ആണ് നമുക്ക് ഈ അമിതവണ്ണവും അതുപോലെ തന്നെ പ്രമേഹവും എല്ലാം ഉണ്ടാക്കുന്നത് എന്നതാണ്. കൂടുതൽ വിവരങ്ങൾ അറിയുന്നതിന് നിങ്ങൾ ഈ വീഡിയോ തീർച്ചയായും മുഴുവൻ ആയി കാണുക.