രക്തക്കുറവ് ഉണ്ടാകുന്നത് മൂലം ശരീരത്തിൽ സംഭവിക്കുന്ന പ്രധാനപ്പെട്ട കോംപ്ലിക്കേഷൻസ് എന്തൊക്കെയാണ് ഇത് എങ്ങനെ പരിഹരിക്കാം.. വിശദമായ അറിയാം…

ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് ഒരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. പല ആളുകളിലും ഒരുപാട് പ്രശ്നങ്ങൾ വരാറുണ്ട് എന്നാൽ നിങ്ങൾ മനസ്സിലാക്കേണ്ടത് കാര്യം എല്ലാം റീസൺ അല്ലെങ്കിൽ കാരണമെന്ന് പറയുന്നത് ഒന്നായിരിക്കും.. ആ ഒരു കാരണമാണ് രക്തക്കുറവ് എന്ന് പറയുന്നത്.. ഒരുപാട് ആളുകളെ ക്ലിനിക്കിലേക്ക് വന്ന് പറയാറുണ്ട് ഡോക്ടറെ എന്റെ മുടി വല്ലാതെ കൊഴിയുന്നു അതുപോലെതന്നെ ശരീരത്തിലെ ജോയിന്റുകൾക്കെല്ലാം വല്ലാത്ത വേദന അനുഭവപ്പെടുന്നു.

വെറുതെ ആരെങ്കിലും മെല്ലെ ഒന്ന് തൊട്ടാൽ അല്ലെങ്കിൽ കയ്യിൽ ഒന്ന് പിടിച്ചാൽ പോലും ശരീരത്തിൽ വല്ലാത്ത വേദന അനുഭവപ്പെടുന്നു.. അതുപോലെ തന്നെ മറ്റു പലരുടെയും പ്രശ്നം സ്കിൻ കൂടുതൽ ഡ്രൈ ആയിട്ട് ചൊറിച്ചിൽ പോലുള്ള അസ്വസ്ഥതകൾ ഉണ്ടാകുന്നു എന്നുള്ളതാണ്.. അതുപോലെതന്നെ മറ്റു ചില ആളുകൾ വന്ന് പറയാറുണ്ട് ഡോക്ടറെ എൻറെ ഹാർട്ട് ബീറ്റിന്റെ ശബ്ദം എനിക്ക് തന്നെ കേൾക്കുന്നുണ്ട്.. അതുകൊണ്ടുതന്നെ അവർക്ക് ഹാർട്ട് സംബന്ധമായ എന്തെങ്കിലും പ്രശ്നമുണ്ടാകുമോ എന്നൊക്കെ ഭയപ്പെട്ടുകൊണ്ട് ആളുകൾ എന്നോട് വന്നു ചോദിക്കാറുണ്ട്..

ഇതു മാത്രമല്ല പലർക്കും വയർ സംബന്ധമായ പ്രശ്നങ്ങളും ഇതിൻറെ കൂടെ ഉണ്ടാകാറുണ്ട്.. അതായത് ഭക്ഷണം കഴിച്ചാൽ ഉടനെ തന്നെ വയറു വീർത്ത് വരുക അല്ലെങ്കിൽ നെഞ്ചരിച്ചൽ പുളിച്ചു തികട്ടൽ പ്രശ്നങ്ങളൊക്കെ ഉണ്ടാകാറുണ്ട്.. അതുപോലെതന്നെ ചിലർക്കെങ്കിലും ജോലി ചെയ്യാൻ അല്ലെങ്കിൽ വീട്ടിൽ എന്തെങ്കിലും സാധനങ്ങൾ കുനിഞ്ഞ് എടുക്കുമ്പോൾ തലകറക്കം അനുഭവപ്പെടാറുണ്ട്..

അപ്പോൾ ഇത്തരത്തിലുള്ള പ്രശ്നങ്ങൾ എല്ലാം ഉണ്ടാകുന്നത് നമ്മുടെ ശരീരത്തിൽ രക്തക്കുറവ് ഉള്ളതുകൊണ്ടുതന്നെയാണ്.. പക്ഷേ ഭൂരിഭാഗം ആളുകൾക്കും ഇതാണ് എല്ലാ രോഗങ്ങൾക്കും പിന്നിലുള്ള യഥാർത്ഥ കാരണം എന്ന് അറിയില്ല അതുകൊണ്ടുതന്നെ ഓരോ അസുഖം വരുമ്പോഴും ഓരോ ഡോക്ടറെ പോയി കാണിക്കുകയാണ് ചെയ്യുന്നത്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…