യൂറിക്കാസിഡ് ലെവൽ ശരീരത്തിൽ വല്ലാതെ കൂടുമ്പോൾ ശരീരത്തിൽ ഉണ്ടാകുന്ന പ്രധാനപ്പെട്ട ബുദ്ധിമുട്ടുകളെ കുറിച്ച് മനസ്സിലാക്കാം…

ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് ഒരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. അതായത് ശരീരത്തിൽ കൂടുന്ന യൂറിക്കാസിഡ് ലെവൽ എങ്ങനെ ഈസി ആയിട്ട് പരിഹരിക്കാം എന്നുള്ളതിനെ കുറിച്ചാണ് നമ്മൾ ഇന്ന് സംസാരിക്കുന്നത്.. അതായത് നമ്മുടെ ശരീരത്തിൽ കൂടി നിൽക്കുന്ന യൂറിക്കാസിഡ് ലെവൽ..

അവയുടെ പ്രാധാന്യം അതുപോലെ ഇതിനെ നമ്മൾ എപ്പോഴാണ് ചികിത്സ തേടേണ്ടത്.. നമ്മുടെ വീട്ടിൽ ഇരുന്നുകൊണ്ട് തന്നെ നമുക്ക് ഇതിനായിട്ട് എന്തെല്ലാം ഒറ്റമൂലികൾ അല്ലെങ്കിൽ ചികിത്സാ മാർഗ്ഗങ്ങൾ ട്രൈ ചെയ്യാം.. എന്തുകൊണ്ടാണ് ഇവ ശരീരത്തിൽ വർദ്ധിക്കുന്നത് അതുപോലെ തന്നെ ഇവയുടെ പ്രാധാന്യം എന്താണ് തുടങ്ങിയ കാര്യങ്ങളെക്കുറിച്ച് നമുക്ക് വിശദമായി തന്നെ മനസ്സിലാക്കാം..

പൊതുവേ ഇപ്പോൾ മലയാളികൾ അവരുടെ ആരോഗ്യത്തിന് കൂടുതൽ ശ്രദ്ധിക്കുന്നവരാണ് അതുകൊണ്ടുതന്നെ എന്തെങ്കിലും ചെറിയ ചെറിയ ലക്ഷണങ്ങൾ കാണുമ്പോഴേക്കും അതുമായി ബന്ധപ്പെട്ട എല്ലാ ടെസ്റ്റുകളും ചെയ്തിട്ടാണ് പലരും ഡോക്ടറെ കാണാൻ പോലും വരുന്നത്.. നമുക്ക് ഈ വീഡിയോയിലൂടെ ആദ്യം തന്നെ എന്താണ് യൂറിക്കാസിഡ് എന്നുള്ളതിനെ കുറിച്ച് മനസ്സിലാക്കാം.. അതുപോലെതന്നെ ഇവ ശരീരത്തിൽ കൂടാൻ എന്താണ് കാരണമെന്ന് നമുക്ക് മനസ്സിലാക്കാം..

സത്യം പറഞ്ഞാൽ ഈ പറയുന്ന യൂറിക് ആസിഡ് നമ്മുടെ ശരീരത്തിൽ ഒരു വേസ്റ്റ് പ്രോഡക്റ്റ് തന്നെയാണ്.. ശരീരത്തിൽ പ്രോട്ടീൻ വിഘടിക്കുമ്പോൾ ഉണ്ടാകുന്ന ഒരു വേസ്റ്റ് പ്രോഡക്റ്റ് തന്നെയാണ് യൂറിക്കാസിഡ്.. സാധാരണ ഇത് ഒരു പ്രശ്നമുണ്ടാക്കാറില്ല കാരണം ഇത്തരത്തിൽ വേസ്റ്റുകൾ ഉണ്ടായാൽ അത് നമ്മുടെ വൃക്ക തന്നെ യൂറിനിലൂടെ പുറന്തള്ളുകയാണ് ചെയ്യുന്നത്..

പൊതുവേ ശരീരത്തിലെ യൂറിക്കാസിഡ് ലെവൽ കൂടുതലാകുമ്പോൾ ആളുകൾ കണ്ടുവരുന്ന ഒരു പ്രധാന ലക്ഷണം എന്നു പറയുന്നത് സന്ധികളിൽ ഉണ്ടാകുന്ന വേദന അതുപോലെ വീക്കം എന്നിവ വരുന്നതാണ്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….