ഡ്രൈ സ്കിൻ പ്രശ്നങ്ങൾ ഈസിയായി പരിഹരിക്കാനുള്ള മാർഗങ്ങളെക്കുറിച്ച് മനസ്സിലാക്കാം….

ഇന്ന് നമ്മൾ ചർച്ച ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. കൊച്ചു കുട്ടികൾ മുതൽ ഏത് പ്രായത്തിലുള്ള ആളുകളെയും ഒരുപോലെ അഫക്ട് ചെയ്യുന്ന ഒരു പ്രശ്നമാണ് വരണ്ട ചർമം അഥവാ ഡ്രൈ സ്കിൻ കൊണ്ട് ഉണ്ടാകുന്ന ആരോഗ്യപ്രശ്നങ്ങൾ.. പലപ്പോഴും നിങ്ങളുടെ ശരീരത്തിൽ വരുന്ന വെളുത്തപാടുകൾ അല്ലെങ്കിൽ നിങ്ങളുടെ ശരീരത്തിൽ ഉണ്ടാകുന്ന ചൊറിച്ചിൽ തടിപ്പ് വിണ്ടുകീറൽ നീർക്കെട്ട് പോലെയുള്ള പലതരത്തിലുള്ള പ്രശ്നങ്ങൾ വരണ്ട സ്കിൻ കൊണ്ട് ഉണ്ടാകാറുണ്ട്.. അപ്പോൾ ഈ ഒരു ഡ്രൈ സ്കിൻ ഒരാൾക്ക് ഉണ്ടാകുന്നത് എങ്ങനെയാണ് എന്ന് വിശദീകരിക്കാം..

നമ്മുടെ സ്കിന്നിന് പല ലെയറുകൾ ഉണ്ട് എന്നുള്ളത് നിങ്ങൾക്ക് അറിയാവുന്ന കാര്യം ആയിരിക്കും.. ഏറ്റവും പുറമേയുള്ള ഒരു ലയറിന്റെ മേലെ ആയിട്ട് ഒരു പ്രോട്ടീൻ ലയർ ഉണ്ടാവും.. ഇതിനകത്ത് എണ്ണമയം ഉല്പാദിപ്പിക്കുന്ന കോശങ്ങൾ ഉണ്ടാവും.. ഇതെല്ലാം തന്നെ നമ്മുടെ സ്കിന്നിന് ഒരു പ്രൊട്ടക്ഷൻ ആയിട്ട് നിലനിൽക്കുന്നുണ്ട്.. എന്നാൽ ഈ പ്രോട്ടീൻ ലെയറുകൾക്കുള്ളിൽ എണ്ണമയം ഉല്പാദിപ്പിക്കുന്ന കോശങ്ങൾ കുറവായിരിക്കാം.. ഇത് അവിടെ പൂർണ്ണമായും ഒരു വരൾച്ച ക്രിയേറ്റ് ചെയ്യുകയും പലപ്പോഴും അത് ഡ്രൈ സ്കിൻ പോലുള്ള പ്രശ്നങ്ങളിലേക്ക് നയിക്കുകയും ചെയ്യും.. പലകാരണങ്ങൾ കൊണ്ട് ഈയൊരു ഡ്രൈ സ്കിൻ വരാം..

അതിൽ ഏറ്റവും പ്രധാനപ്പെട്ട ഒരു കാരണം പാരമ്പര്യം തന്നെയാണ്.. അതായത് നിങ്ങളുടെ കുടുംബത്തിൽ ഇത്തരത്തിൽ ഒരു പ്രശ്നം ആർക്കെങ്കിലും ഉണ്ടെങ്കിൽ അത് നിങ്ങൾക്കും വരാനുള്ള സാധ്യത വളരെ കൂടുതലാണ്.. രണ്ടാമത്തെ കാരണം നമ്മുടെ ശരീരത്തിൽ ഉണ്ടാകുന്ന ചില ഹോർമോൺ വ്യതിയാനങ്ങളാണ്..

ഉദാഹരണമായിട്ട് പറയുകയാണെങ്കിൽ ഹൈപ്പോതൈറോയിഡിസം ഉണ്ടെങ്കിൽ അതുപോലെതന്നെ പ്രമേഹം ഉണ്ടെങ്കിൽ ഒരുപക്ഷേ ഇത്തരത്തിൽ ഡ്രൈ സ്കിൻ കണ്ടു എന്ന് വരാം.. അതുപോലെ കുട്ടികളിലും ഇതുപോലെ കാണാറുണ്ട് വരണ്ട ചർമം വന്നിട്ട് ചുവന്ന തടുപ്പുകൾ കാണാറുണ്ട്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…